മുത്തച്ഛനോടൊപ്പം വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു


കൊല്ലം: (www.kvartha.com 30.06.2021) മുത്തച്ഛനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ റാണി ഭവനില്‍ രതീഷ് ആര്‍ച്ച ദമ്പതികളുടെ ഏക മകള്‍ നീലാംബരി (രണ്ടര ) യാണ് മരിച്ചത്. 

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കുട്ടി വീട്ട് മുറ്റത്ത് മുത്തച്ഛനോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഫോണ്‍ വന്നപ്പോള്‍ മുത്തശ്ശന്റെ ശ്രദ്ധ മാറി. ഇതിനിടെ കുഞ്ഞിന് പാമ്പ് കടി ഏല്‍ക്കുകയായിരുന്നു. കുട്ടി ഉച്ചത്തില്‍ കരഞ്ഞതിനെ തുടര്‍ന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ പാമ്പ് മതിലിനോട് ചേര്‍ന്നുള്ള ദ്വാരത്തിലേക്ക് കയറുന്നതാണ് മുത്തശ്ശന്‍ കണ്ടത്. 

News, Kerala, State, Kollam, Death, Child, Snake, Hospital, Case, Police, Two-and-a-half-year-old girl has died after bitten snake


ഉടന്‍ തന്നെ വീട്ടുകാര്‍ കൊട്ടാരക്കര താലൂകാശുപത്രിയിലും അവിടെ നിന്ന് കൊട്ടാരക്കരയിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ് എ ടിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 8 മണിയോടെ മരിക്കുകയായിരുന്നു.

പിതാവ് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍ നടന്നു. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തു.

Keywords: News, Kerala, State, Kollam, Death, Child, Snake, Hospital, Case, Police, Two-and-a-half-year-old girl has died after bitten snake

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?