കാസർകോട് വാർത്ത തുണയായി; ഓൺലൈൻ പഠനത്തിന് ദുരിതം അനുഭവിച്ച നിർധനരായ 4 വിദ്യാർഥികൾക്ക് പഠിക്കാനായി ഇനി സ്നേഹദീപത്തിന്റെ ടെലിവിഷനും വരുൺ രാജിന്റെ സ്മാർട് ഫോണും

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 30.06.2021)
കാസർകോട് വാർത്ത ഫലം കണ്ടു. ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടിയ വെസ്റ്റ് എളേരി പഞ്ചായത്തിലെ നിർധന കുടുംബത്തിലെ നാല് വിദ്യാർഥികൾക്ക് നീലേശ്വരത്തെ സ്നേഹദീപം കൂട്ടായ്മ പ്രവർത്തകർ ടെലിവിഷനും അബുദബിയിൽ ജോലി ചെയ്യുന്ന നർക്കിലക്കാട് സ്വദേശി വരുൺ രാജ് സ്മാർട് ഫോണും സമ്മാനിച്ചു.

Kasaragod, Kerala, News, Vellarikundu, Students, Class, Kasargod Vartha, Panchayath, Mobile Phone, Secretary, Nileshwaram, Kasargodvartha Impact; Snehadeepam's television and Varun Raj's smartphone for 4 needy students who are struggling to study online.



കുട്ടികൾ നേരിടുന്ന ദുരിതം വിവരിച്ചു കാസർകോട് വാർത്ത നൽകിയ റിപോർട് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നീലേശ്വരത്തെ സ്നേഹ ദീപം കൂട്ടായ്മ പ്രവർത്തകരും വരുൺ രാജും ഇവർക്ക് ഓൺലൈൻ പഠനം സാധ്യമാക്കാൻ സന്മനസ് കാണിച്ചത്. ഏറ്റവും പുതിയ മോഡൽ എൽ ഇ ഡി ടെലിവിഷൻ സ്നേഹ ദീപം പ്രവർത്തകരും സ്മാർട് ഫോൺ വരുൺ രാജിന്റെ ബന്ധുവും ചൊവ്വാഴ്ച വീട്ടിലെത്തി കൈമാറി.

സ്നേഹദീപം കൂട്ടായ്മ ചെയർമാൻ സുരേഷ് ബാബു വൈറ്റ് ലില്ലി, അംഗവും മുൻ കേരള ബാസ്കെറ്റ് ബോൾ താരവുമായ ഷിബു കോട്ടുംപുറം, വിജു ഡോളർ, സന്തോഷ്‌ ഒഴിഞ്ഞ വളപ്പ്, വാർഡ് മെമ്പർ ടി എ ജെയിംസ്, കെ വി ഭാസ്‌കരൻ, സുധീഷ് പുങ്ങംചാൽ, ഉഷ മുടന്തേൻ പാറ, മാലോത്ത്‌ കസബ ഗവ. ഹയർ സെകൻഡറി സ്കൂളിലെ സ്റ്റാഫ് സെക്രടറി പി പി ജയൻ പങ്കെടുത്തു.

നീലേശ്വരത്തെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാരുടെ കൂട്ടായ്‌മയാണ്‌ സ്നേഹദീപം. ദുരിതമനുഭവിക്കുന്നവരുടെ കണ്ണീര് ഒപ്പാനുള്ള പ്രവർത്തങ്ങൾക്കാണ് ഇവർ മുൻതൂക്കം നൽകുന്നത്. കഴിഞ്ഞ വർഷവും പ്രവർത്തകർ വെസ്റ്റ്‌ എളേരി പഞ്ചായത്ത് പരിധിയിൽ പെടുന്ന ഒരു ഊരിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ നൽകിയിരുന്നു.

Keywords: Kasaragod, Kerala, News, Vellarikundu, Students, Class, Kasargod Vartha, Panchayath, Mobile Phone, Secretary, Nileshwaram,  Kasargodvartha Impact; Snehadeepam's television and Varun Raj's smartphone for 4 needy students who are struggling to study online.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?