മധ്യപ്രദേശില്‍ കാണാതായ ഒരു കുടുംബത്തിലെ 5 സ്ത്രീകളുടെ മൃതദേഹം കൃഷിയിടത്തില്‍; കണ്ടെത്തിയത് 10 അടി താഴ്ചയില്‍ അഴുകി വസ്ത്രമില്ലാത്ത നിലയില്‍, 6 പേര്‍ അറസ്റ്റില്‍

 
ഭോപാല്‍: (www.kvartha.com 01.07.2021) മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ ഒരു മാസം മുന്‍പ് കാണാതായ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ എല്ലാം വസ്ത്രമില്ലാത്ത നിലയിലായിരുന്നു. മമത (45), മക്കളായ രുപാലി (21), ദിവ്യ (14), ഇവരുടെ ബന്ധുക്കളായ മറ്റു രണ്ട് പെണ്‍കുട്ടികള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പത്ത് അടി താഴ്ചയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

സ്ത്രീകളുടെ മൃതദേഹങ്ങളില്‍നിന്നു വസ്ത്രങ്ങള്‍ മാറ്റിയ ശേഷം കൃഷിയിടത്തില്‍ പത്തടി താഴ്ചയില്‍ കുഴിയെടുത്ത് വസ്തരങ്ങള്‍ കത്തിച്ചു കളഞ്ഞു. പിന്നീട് മൃതദേഹങ്ങള്‍ വേഗം അഴുകാന്‍ ഉപ്പും യൂറിയയും വിതറിയ ശേഷം മണ്ണിട്ട് മൂടുകയായിരുന്നു. അഴുകി തുടങ്ങിയ മൃതദേഹങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

മേയ് 13നാണ് ഇവരെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്. അഞ്ച് പേരെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴി കുത്തി മൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രുപാലിയുമായി ബന്ധമുണ്ടായിരുന്ന സുരേന്ദ്ര രാജ്പുത് എന്ന യുവാവും സംഘവുമാണ് നാടിനെ നടുക്കിയ കുറ്റകൃത്യത്തിനു പിന്നിലെന്നു പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തില്‍ ഇനിയും ആളുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.  

News, National, India, Madhya Pradesh, Bhopal, Crime, Family, Missing, Police, Killed, Dead Body, Accused, Arrested, 5 Of Madhya Pradesh Family, Missing For Weeks, Dug Out Of 8-Foot Deep Pit


കൊല്ലപ്പെട്ട കുടുംബം താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനാണ് അറസ്റ്റിലായവരില്‍ ഒരാള്‍. കൊല്ലപ്പെട്ട രൂപാലിയും സുരേന്ദ്രയും തമ്മിലുള്ള പ്രണയ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് കൂട്ടക്കൊലയിലേക്ക് വഴിവെച്ചത്.

സുരേന്ദ്ര മറ്റൊരു വിവാഹത്തിന് തയാറായതോടെ. യുവതി പ്രശ്‌നമുണ്ടാക്കിയെന്നും പൊലീസ് വ്യക്തമാക്കുന്നു. യുവതിയുടെ ഫോണ്‍കോള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്തതോടെയാണ് നടുക്കുന്ന കൊലപാതകവിവരം പൊലീസിനോട് വെളിപ്പെടുത്തിയത്.

Keywords: News, National, India, Madhya Pradesh, Bhopal, Crime, Family, Missing, Police, Killed, Dead Body, Accused, Arrested, 5 Of Madhya Pradesh Family, Missing For Weeks, Dug Out Of 8-Foot Deep Pit

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?