കൊവിഡ് 19; പനി ബാധിച്ച് ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു

കൊച്ചി: (www.kvartha.com 29.02.2020) കൊറോണ വൈറസ് ബാധ(കൊവിഡ് 19) സംശയിച്ച് ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു. കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇയാള്‍.

മലേഷ്യയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയെ പനിയെ തുടര്‍ന്നാണ് ശനിയാഴ്ച പുലര്‍ച്ചെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. മരണകാരണം വൈറല്‍ ന്യുമോണിയയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡ് 19 ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധന ഫലം ഉച്ചയോടെ ലഭിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 Kochi, News, Kerala, Health, hospital, Treatment, Death, Doctor, Kovid 19, Coronavirus, Kannur native suspected of Kovid 19 virus died

Keywords: Kochi, News, Kerala, Health, hospital, Treatment, Death, Doctor, Kovid 19, Coronavirus, Kannur native suspected of Kovid 19 virus died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?