ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്


കേരളം (www.evisionnews.co): സംസ്ഥാനത്ത് ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. പാലക്കാട്,പുനലൂര്‍,കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക. അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനമാണ് സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ ഡിസംബര്‍, ജനുവരിയില്‍ അനുഭവപ്പെടാറുളള തണുപ്പ് ഇപ്പോഴില്ല.

പലയിടത്തും 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്. വരുംദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില് ചൂട് 40 ഡിഗ്രി കടക്കുമെന്നാണ് വിലയിരുത്തല്‍. ഇത് ഉഷ്ണതരംഗത്തിലേക്ക് നയിക്കും. പാലക്കാട്,പുനലൂര്‍,കോട്ടയം എന്നീ സ്ഥലങ്ങള്‍ക്ക് പുറമെ സംസ്ഥാനത്ത് മറ്റ് എവിടെ വേണമെങ്കിലും ഉഷ്ണതരംഗം പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് തരുന്നു. 2016ലാണ് സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം അനുഭവപ്പെട്ടത്.

2020 ഫെബ്രുവരി 27ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ 2020ലെ രാജ്യത്തെ വേനല്‍ക്കാല താപനില സംബന്ധിച്ചുള്ള പ്രവചനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ താപനില സാധാരണ താപനിലയെക്കാള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?