ഡല്‍ഹി കലാപം: മരണ സംഖ്യ 42ആയി: 630പേര്‍ അറസ്റ്റില്‍
ദേശീയം (www.evisionnews.co): ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 123 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് 630 പേരെ അറസ്റ്റ് ചെയ്തു. കേസുകളുടെ അന്വേഷണം ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഇനി രണ്ട് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക.
ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമുകളെ വിളിച്ചിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്നും പോലീസ് വക്താവ് മന്ദീപ് സിംഗ് രന്ധവ പറഞ്ഞു. മൊത്തം കേസുകളില്‍ 25 എണ്ണം സായുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവയാണെന്നും പോലീസ് പറഞ്ഞു.
ഇതിനിടയില്‍ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42ആയി ഉയര്‍ന്നു. വെള്ളിയാഴ്ച നാലു പേര്‍ മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച മരിച്ചവരുടെ എണ്ണം 38 ആയിരുന്നു. എന്നാല്‍ മരിച്ചവരില്‍ 26 പേരെ മാത്രമേ തിരിച്ചറിയാനായിട്ടുള്ളൂ. ബാക്കിയുള്ളവരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
Powered by Info News For You
Comments
Post a Comment