കൊറോണ; ബഹ്‌റൈനില്‍ 3 പേര്‍ക്കു കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധരുടെ എണ്ണം 41 ആയി

മനാമ: (www.kvartha.com 01.03.2020) ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കൊറോണ വൈറസ് ബാധ (കോവിഡ് 19) ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം രാത്രി മൂന്ന് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ബഹ്‌റൈനി പൗരന്മാരായ ഒരു പുരുഷനും രണ്ട് സ്ത്രീകള്‍ക്കുമാണ് പുതിയതായി രോഗം സ്ഥീരകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആയി. ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനങ്ങളില്‍ ബഹ്‌റൈനിലെത്തിയവരാണ് മൂന്നുപേരും.
:Manama, Behrin, Iran, Airport, Health, diseased, Trending, Bahrain confirms 3 new cases of coronavirus

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയിലായിരുന്നു രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ഐസോലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും പ്രത്യേക മെഡിക്കല്‍ സംഘം ഇവര്‍ക്ക് ചികിത്സ നല്‍കുന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Keywords:Manama, Behrin, Iran, Airport, Health, diseased, Trending, Bahrain confirms 3 new cases of coronavirus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?