സ്‌കൂളിന് സമീപം ട്രാന്‍ഫോര്‍മറില്‍നിന്ന് പൊട്ടിത്തെറിയോടെ തീപ്പൊരി; ഒരേക്കര്‍ പറമ്പ് കത്തി നശിച്ചു
എറണാകുളം: (https://ift.tt/39aavt3) സ്‌കൂളിന് സമീപം ട്രാന്‍സ്‌ഫോമറിന്റെ മുകളില്‍നിന്ന് തീപ്പോരി പെട്ടിവീണ് പറമ്പ് കത്തി നശിച്ചു. മഞ്ഞപ്ര പി കെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നിലാണ് ഒരേക്കറോളം പറമ്പ് കത്തിനശിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ സ്‌കൂള്‍ അധികൃതരാണ് തീ പടരുന്നത് കണ്ടത്. പെട്ടെന്ന് തന്നെ ട്രാന്‍സ്ഫോര്‍മറിലേക്ക് തീ പടരുന്നത് തടഞ്ഞതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. എന്നാല്‍ സമീപ പ്രദേശത്ത് ശക്തമായ കാറ്റുവീശിയതോടെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാതെ പറമ്പിലെ പുല്ലും പാഴ്ച്ചെടികളും മുഴുവനായി നശിച്ചു.
പിന്നീട് വടക്കഞ്ചേരിയില്‍നിന്ന് അഗ്‌നിരക്ഷാസേന എത്തി തീയണച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ വി എ യൂസഫിന്റെ നേതൃത്വത്തില്‍ സന്തോഷ്‌കുമാര്‍, സുമന്‍, ചിത്രന്‍, ചന്ദ്രന്‍, പ്രശാന്ത് എന്നിവര്‍ അരമണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്.
Keywords: News, Kerala, Ernakulam, School, Fire, Fireworks, Electricity, Near the School One Acre of Land was Burntപൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ സ്‌കൂള്‍ അധികൃതരാണ് തീ പടരുന്നത് കണ്ടത്. പെട്ടെന്ന് തന്നെ ട്രാന്‍സ്ഫോര്‍മറിലേക്ക് തീ പടരുന്നത് തടഞ്ഞതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. എന്നാല്‍ സമീപ പ്രദേശത്ത് ശക്തമായ കാറ്റുവീശിയതോടെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാതെ പറമ്പിലെ പുല്ലും പാഴ്ച്ചെടികളും മുഴുവനായി നശിച്ചു.
പിന്നീട് വടക്കഞ്ചേരിയില്‍നിന്ന് അഗ്‌നിരക്ഷാസേന എത്തി തീയണച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ വി എ യൂസഫിന്റെ നേതൃത്വത്തില്‍ സന്തോഷ്‌കുമാര്‍, സുമന്‍, ചിത്രന്‍, ചന്ദ്രന്‍, പ്രശാന്ത് എന്നിവര്‍ അരമണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്.
Powered by Info News For You

Comments
Post a Comment