യാത്രാ കൂലിക്കായി എന്തു ജോലിയും ചെയ്യും, പണം കിട്ടിയാല്‍ മാതാവിനെ തേടിയിറങ്ങും; വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ 81 വയസുള്ള മാതാവിനെ തേടി മകന്‍ അലയാത്ത സ്ഥലങ്ങളില്ല; പോലീസിനോട് സഹായമഭ്യര്‍ത്ഥിച്ച് തമിഴ്‌നാട് സ്വദേശി ഹൊസ്ദുര്‍ഗ് സ്‌റ്റേഷനിലുമെത്തി

കാഞ്ഞങ്ങാട്: (https://ift.tt/39gJFPW) വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ 81 വയസുള്ള മാതാവിനെ തേടി അലയുകയാണ് ഈ മകന്‍. നിരവധി പോലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങിയ ഇദ്ദേഹം സഹായമഭ്യര്‍ത്ഥിച്ച് ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലുമെത്തി. തമിഴ്‌നാട് തിരുപ്പൂര്‍ മാവട്ടംദുരൈ സ്വദേശി വി വെങ്കിടേശനാണ് ഒരു വര്‍ഷം മുമ്പ് കാണാതായ മാതാവിനെ തേടി കാഞ്ഞങ്ങാട്ടെത്തിയത്. ശാന്ത് എന്നു പേരുള്ള വൃദ്ധ മാതാവ് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് വീടുപൂട്ടി നാടുവിട്ടത്.

പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. തിരുപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ സംഭവം സംബന്ധിച്ച് ആദ്യം പരാതി നല്‍കി. തുടര്‍ന്ന് തിരുച്ചി, ശ്രീരംഗ പട്ടണം, സേലം, ഈറോഡ് തുടങ്ങി തമിഴ്‌നാട്ടിലെ മിക്ക പോലീസ് സ്റ്റേഷനുകളും കയറിയിറങ്ങി. ഇതിനിടെ ആരോ ഒരാള്‍ അമ്മയെ കണ്ടെന്നും അവര്‍ കാസര്‍കോടേക്ക് പോകാനായി പണം കടം ചോദിച്ചെന്നും പറഞ്ഞ് ഫോണില്‍ വിളിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെങ്കിടേഷന്‍ കാഞ്ഞങ്ങാട്ടെത്തിയത്.

യാത്രാക്കൂലിക്കായി എവിടെയെങ്കിലും ജോലി ചെയ്ത് കിട്ടുന്ന പണം ഉപയോഗിച്ചാണ് വെങ്കിടേഷ് മാതാവിനെ തേടിയിറങ്ങുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി ഇതാണ് വെങ്കിടേശന്റെ ജീവിതം. വെങ്കിടേശനടക്കം അഞ്ചു മക്കളാണ് ശാന്തയ്ക്കുള്ളത്. അമ്മയെ കണ്ടെത്തും വരെ യാത്ര തുടരുമെന്നാണ് വെങ്കിടേശന്‍ പറയുന്നത്. കാഞ്ഞങ്ങാട്ടെ അന്വേഷണം കഴിഞ്ഞാല്‍ പാലക്കാട്ടേക്ക് തിരിക്കും. എവിടെ വച്ചെങ്കിലും അമ്മയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് വെങ്കിടേശന്റെ ഓരോ യാത്രയും.



Keywords: Kasaragod, Kerala, news, Top-Headlines, Hosdurg, cash, Missing, Investigation, police-station, complaint, Venkitesh searching his mother for 1 year
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?