അധ്യാപകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു; തീയിട്ടതെന്ന് സംശയം, പോലീസെത്തി അന്വേഷണമാരംഭിച്ചു

തൃക്കരിപ്പൂര്‍: (https://ift.tt/2uEHAOG) അധ്യാപകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ചു. തീയിട്ടതാണെന്ന സംശയം ഉയര്‍ന്നതോടെ പോലീസെത്തി അന്വേഷണമാരംഭിച്ചു. തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ യു പി സ്‌കൂള്‍ അധ്യാപകന്‍ ഉദിനൂര്‍ പോട്ടച്ചാലില്‍ താമസിക്കുന്ന പി ദേവസ്സിയുടെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കത്തിനശിച്ചത്. വീടിനും കേടുപാട് സംഭവിച്ചു.


കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. ചന്തേര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ പി സുരേഷ് ബാബു, എല്‍ ഐ മെല്‍വിന്‍ ജോസ് എന്നിവരരുടെ നേതൃത്വത്തിലുള്ള സംഘവും ഫോറന്‍സിക് വിദഗ്ദ്ധരുമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

Keywords: Kasaragod, Kerala, news, Bike, Burnt, fire, Police, Investigation, Bike Burned at Teachers Home   < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?