12 കാരിയെ ബീച്ചില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിനതടവും 50,000 രൂപയും പിഴയും

കാസര്‍കോട് : (www.kasargodvartha.com 30.11.2018) 12 കാരിയെ ബീച്ചില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴു വര്‍ഷം കഠിനതടവും 50,000 രൂപയും പിഴയും ശിക്ഷ വിധിച്ചു. അടുക്കത്ത്ബയലിലെ കെ ഗോവിന്ദനെ (48)യാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് ജഡ്ജ് പി ശശികുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചാല്‍ സംഖ്യ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

2012- 13 വര്‍ഷം പല ദിവസങ്ങളിലായി പെണ്‍കുട്ടിയെ ബീച്ചില്‍ കൊണ്ടുപോയി പ്രതി പീഡിപ്പിച്ചുവെന്നാണ് കേസ്. അന്നത്തെ കാസര്‍കോട് സി ഐ ആയിരുന്ന ടി പി ജേക്കബ് ആണ് കേസ് അന്വേഷിച്ചത്. പിന്നീട് സി ഐയായിരുന്ന പി കെ സുധാകരനാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

പിഴയടച്ചില്ലെങ്കില്‍ പ്രതി ആറു മാസം കൂടി അധികം തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Molestation, case, Accuse, Crime, 7 year imprisonment for molestation case accused
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?