ശബരിമലയില്‍ നിരോധനാജ്ഞ ഡിസംബര്‍ 4 വരെ നീട്ടിക്കൊണ്ട് കലക്ടര്‍ ഉത്തരവിട്ടു

പത്തനംതിട്ട: (www.kvartha.com 30.11.2018) ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ ഡിസംബര്‍ നാല് വരെ നീട്ടിക്കൊണ്ട് കലക്ടര്‍ ഉത്തരവിട്ടു. പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ തുടരുന്നത്.

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ നാല് ദിവസത്തേക്ക് നീട്ടിയത്. നിലവിലെ നിരോധനാജ്ഞ വെള്ളിയാഴ്ച വൈകീട്ടോടെ അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pathanamthitta, Kerala, Sabarimala, Sabarimala Temple, News, 144 Extended in Sabarimala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?