മിഠായി തിന്നുന്നതിനിടെ ഒപ്പമുള്ള ലൈറ്റിന്റെ ബാറ്ററിയും രണ്ടര വയസുകാരന്‍ വിഴുങ്ങി; കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയേക്കും

കാസര്‍കോട്: (www.kasargodvartha.com 01.12.2018) അഞ്ച് രൂപയ്ക്ക് വാങ്ങിയ മിഠായി തിന്നുന്നതിനിടെ ഒപ്പമുള്ള ലൈറ്റിന്റെ ബാറ്ററിയും രണ്ടര വയസുകാരന്‍ വിഴുങ്ങി. കുട്ടിയെ സര്‍ജനെ കാണിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ മംഗളൂരുവിലേക്ക് കൊണ്ടുപോകും.

ഉദുമ പാക്യാരയിലെ നൗഷാദിന്റെ മകന്‍ മുഹമ്മദ് നിഹാല്‍ (രണ്ടര വയസ്) ആണ് മിഠായിക്കൊപ്പമുള്ള ബാറ്ററി വിഴുങ്ങിയത്. വാച്ചിലുപയോഗിക്കുന്ന ചെറിയ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ഇ ഡി ലൈറ്റ് മിഠായിക്കൊപ്പം ഉണ്ടായിരുന്നു. ഇതുപയോഗിച്ച് കളിക്കുകയും പിന്നീട് മിഠായി തിന്നുന്നതിനിടെ ലൈറ്റും വിഴുങ്ങുകയായിരുന്നു.

വീട്ടുകാര്‍ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധിച്ച ഡോക്ടറാണ് സര്‍ജനെ കാണിച്ച് ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് വീട്ടുകാരെ അറിയിച്ചിരിക്കുന്നത്.

Kerala, kasaragod, Uduma, Baby, hospital, Child swallows small battery


Keywords: Kerala, kasaragod, Uduma, Baby,  hospital, Child swallows small battery 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?