മാവോയിസ്റ്റ് നേതാവ് ഇസ്മാഈലിനെ വന്‍ സുരക്ഷയോടെ കാസര്‍കോട്ട് കോടതിയില്‍ ഹാജരാക്കി

കാസര്‍കോട്: (www.kasargodvartha.com 30.11.2018) മാവോയിസ്റ്റ് നേതാവ് മലപ്പുറം പാണ്ടിക്കാട്ടെ ഇസ്മാഈലിനെ വന്‍ സുരക്ഷയോടെ കാസര്‍കോട്ട് കോടതിയില്‍ ഹാജരാക്കി. ഇയാളെ പിന്നീട് ഡിസംബര്‍ 29 വരെ റിമാന്‍ഡ് ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമാണ് ഇസ്മാഈലിനെ കമാന്‍ഡോകളുടെ അകമ്പടിയോടെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. 2014 ഒക്ടോബര്‍ 24ന് നീലേശ്വരത്തും പിന്നീട് കാഞ്ഞങ്ങാട്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ച കേസിലാണ് ഇസ്മാഈലിനെ കോടതിയില്‍ ഹാജരാക്കിയത്.

കേസില്‍ മാവോയിസ്റ്റ് നേതാവായ അനൂപ് മാത്യു, ചെറുവത്തൂര്‍ തിമിരി പാലത്തേരയിലെ ശ്രീകാന്ത്, തൃക്കരിപ്പൂര്‍ ഇളമ്പച്ചയിലെ അരുണ്‍ കുമാര്‍ എന്നിവരും പ്രതികളാണ്. ഇതില്‍ ശ്രീകാന്തിനും അരുണ്‍കുമാറിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. മറ്റൊരുകേസില്‍ ജയിലില്‍ കഴിയുന്ന ഇസ്മാഈലിനെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരമാണ് കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, court, Maoist leader Ismayil produced before court
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?