കലക്ടര്‍ മുന്നിട്ടിറങ്ങി തന്നെ; മണല്‍ മാഫിയ പത്തിമടക്കുന്നു, മിന്നല്‍ പരിശോധനയില്‍ അനധികൃത മണല്‍കടത്തിന് ഉപയോഗിച്ച ആറു വള്ളങ്ങള്‍ പിടികൂടി നശിപ്പിച്ചു
കാസര്‍കോട്: (www.kasargodvartha.com 30.11.2018) അനധികൃതമായി മണല്‍കടത്തുന്നതിനിടെ ബംബ്രാണ ഉള്‍വാറില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി മണല്‍നിറച്ചിരുന്ന ആറു വള്ളങ്ങള്‍ ജെസിബി ഉപയോഗിച്ചു നശിപ്പിച്ചു. മണല്‍കടത്തുന്നിനിടെ ജില്ലാ കളക്ടറെയും സംഘത്തെയും കണ്ടു വള്ളങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ 15 ദിവസത്തിനകം അറസ്റ്റ് ചെയ്തു ഹാജരാക്കുവാന്‍ കുമ്പള എസ്.ഐയോട് ജില്ലാ മജിസ്ട്രേറ്റ്കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഉള്‍വാര്‍ കടവിലെത്തിയത്. ഇവിടെ നിന്നും അനധികൃതമായി മണല്‍കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ കളക്ടറെ കണ്ടതും ആറു വള്ളങ്ങളില്‍ മണല്‍നിറച്ചുകടത്താന്‍ ശ്രമിക്കുകയായിരുന്ന ഇതര സംസ്ഥാനക്കാരായ 11 പേര്‍ വള്ളങ്ങള്‍ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. ഇവരെ പിന്തുടരുവാന്‍ ശ്രമിച്ചെങ്കിലും പിടികൂടാനായില്ല. എന്നാല്‍ ഇവരുടെ മൊബൈല്‍ഫോണുകള്‍, തിരിച്ചറിയില്‍ രേഖകള്‍, മണല്‍കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയവ കളക്ടര്‍ പിടിച്ചെടുത്തു. ദിവസവും ലോഡ് കണക്കിനു മണലാണ് ഇവിടെനിന്നും കടത്തുന്നതെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു.
ചുരുങ്ങിയത് എട്ടു ലോഡ് മണലുകള്‍ ദിവസവും കടത്തുന്നുണ്ട്. ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഉള്‍കൊള്ളുന്ന കണക്ക് പുസ്തകം ഉള്‍പ്പെടെയുള്ളപ്പടെയുള്ളവ പിടിച്ചെടുത്തവയിലുണ്ട്. പിടിച്ചെടുത്ത വള്ളങ്ങള്‍ ജെസിബി ഉപയോഗിച്ചു നശിപ്പിച്ചുവെന്നും കളക്ടര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശുകാരായ രവിശങ്കര്‍, ശ്യാം ദുലാര്‍, ദര്‍വാന്‍, സാജന്‍, ജബ്നാദ്, നസീം, ഖേദന്‍, ബിഭവ്, രാംകുമാര്‍, ജിതേന്ദ്രര്‍, കേസരി എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവരെയും ഇവര്‍ക്കു സഹായം ചെയ്തവരെയും അറസ്റ്റ് ചെയ്യുവാനാണ് കുമ്പള എസ്.ഐയോട് കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ജില്ലാ കളക്ടര്‍ക്കൊപ്പം കാസര്‍കോട് ആര്‍ഡിഒ അബ്ദു സമദ്, മഞ്ചേശ്വരം തഹസില്‍ദാര്‍ സക്കീര്‍ ഹുസൈന്‍, വില്ലേജ് ഓഫീസര്‍ കീര്‍ത്തന, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, sand mafia, District collector's action against Sand mafia
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment