മൂന്നടിക്കാരിയായ ജാനുവിന്റെ കഴുത്തില്‍ മിന്നുചാര്‍ത്താനൊരുങ്ങി അഞ്ചടി പൊക്കക്കാരന്‍

വടക്കഞ്ചേരി: (www.kasargodvartha.com 01.12.2018) മൂന്നടി പൊക്കക്കാരിയായ ജാനുവിന് ഇനി അഞ്ചടി പൊക്കക്കാരനായ വത്സന്‍ ജീവിതപങ്കാളിയാകും. പിഎന്‍സി മേനോന്‍ ചെയര്‍മാനായ ശ്രീ കുറുമ്പ ട്രസ്റ്റ് ശനിയാഴ്ച മൂലങ്കോട് നടത്തുന്ന സമൂഹവിവാഹത്തിലാണ് കിഴക്കഞ്ചേരി പുത്തന്‍കുളമ്പ് പരേതനായ വേലുവിന്റെ മകള്‍ ജാനുവിന്റെ കഴുത്തില്‍ എരിമയൂര്‍ പരേതനായ വേലായുധന്റെ മകന്‍ വത്സന്‍ മിന്നുചാര്‍ത്തുക. രാവിലെ ഒമ്പതിന് ട്രസ്റ്റിന്റെ മൂലങ്കോടുള്ള ശ്രീ കുറുമ്പ കല്യാണമണ്ഡപത്തിലാണ് സമൂഹവിവാഹം.

വിവിധ തുറകളിലെ നിരവധി പ്രമുഖര്‍ സമൂഹവിവാഹത്തില്‍ പങ്കെടുക്കും. ജാനു ഉള്‍പ്പെടെ ഇരുപതു യുവതികളുടെ വിവാഹമാണ് നടക്കുക. അമ്മ ലക്ഷ്മിയുടെയും സഹോദരങ്ങളുടെയും സംരക്ഷണത്തിലാണ് ഇപ്പോള്‍ ജാനു. കെട്ടിടനിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വത്സനും ജാനുവും തമ്മില്‍ ഏറെനാളത്തെ സ്‌നേഹബന്ധമുണ്ട്. അതാണ് പിന്നീട് കുടുംബജീവിതത്തിലേക്ക് എത്തുന്നത്. വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളില്‍നിന്നുള്ള യുവതികളാണ് സമൂഹവിവാഹത്തില്‍ പങ്കെടുക്കുന്നത്. ഇതിനാല്‍ രണ്ടു പഞ്ചായത്തിന്റെയും എല്ലാ ദിക്കുകളിലും വിവാഹത്തിരക്കും ആഘോഷങ്ങളുമാണ്.

Kerala, news, Top-Headlines, Social wedding, Marriage, Sree Kurumba Trust social wedding on Saturday


Keywords: Kerala, news, Top-Headlines, Social wedding, Marriage, Sree Kurumba Trust social wedding on Saturday



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?