സഭാംഗങ്ങള്‍ പുറത്തുനടത്തുന്ന പ്രസ്താവനകള്‍ക്ക് മറുപടി പറയേണ്ട ബാധ്യതയില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: (www.kvartha.com 30.11.2018) സഭാംഗങ്ങള്‍ പുറത്തുനടത്തുന്ന പ്രസ്താവനകള്‍ക്ക് മറുപടി പറയേണ്ട ബാധ്യതയില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിക്കാട്ടിയപ്പോഴായിരുന്നു സ്പീക്കറുടെ റൂളിംഗ്. പ്രതിപക്ഷ നേതാക്കളും മാധ്യമങ്ങളെ കാണാറില്ലേയെന്നും മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിക്കാറില്ലേയെന്നും സ്പീക്കര്‍ ആരാഞ്ഞു.
മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കേന്ദ്രസേന കൂലി ചോദിച്ചതുള്‍പ്പെടെയുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഒരേ വിഷയത്തില്‍ തുടര്‍ച്ചയായി ബഹളം വയ്ക്കുന്നതും സഭ തടസ്സപ്പെടുത്തുന്നതും നല്ല പ്രവണതയല്ല. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയം സഭയില്‍ അവതരിപ്പിക്കാന്‍ സമയം നല്‍കും. ആദ്യ സബ്മിഷനായി അവതരിപ്പിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു.
Keywords: Kerala, Thiruvananthapuram, News, Politics, Ramesh Chennithala, Speaker against Ramesh Chennithala

Powered by Info News For You

Comments
Post a Comment