നഷ്ടപ്പെട്ട പണം തിരിച്ചേല്‍പിച്ചതില്‍ കുറവ് വന്ന സംഭവത്തില്‍ മലക്കം മറിഞ്ഞ് യുവാവ്; പണം ഏല്‍പിച്ചത് പോലീസല്ല ഓട്ടോഡ്രൈവര്‍ നേരിട്ടെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍, പോലീസിനെതിരെ കുപ്രചരണം നടത്തിയതിനു പിന്നില്‍ രാഷ്ട്രീയ താത്പര്യമോ?

കാസര്‍കോട്: (www.kasargodvartha.com 30.11.2018) നഷ്ടപ്പെട്ട പണം തിരിച്ചേല്‍പിച്ചതില്‍ കുറവ് വന്ന സംഭവത്തില്‍ മലക്കം മറിഞ്ഞ് യുവാവ്. പണം ഏല്‍പിച്ചത് പോലീസല്ല ഓട്ടോഡ്രവര്‍ നേരിട്ടെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസമാണ് കാസര്‍കോട് നിന്നും കളഞ്ഞുപോയ തുക പോലീസ് കുറച്ചുനല്‍കിയെന്നു കാണിച്ച് ദേളിയിലെ യുവാവ് പരാതിയുമായി രംഗത്തു വന്നത്. പോലീസിനെതിരെ കുപ്രചരണം നടത്തിയതിനു പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.

ചില രാഷ്ട്രീയ കേസുകളില്‍ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിന് പോലീസിനെതിരെ ഇത്തരത്തില്‍ കുപ്രചരണം നടത്തിവരുന്നതായി പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ ഭാഗമായാണ് പണം നഷ്ടപ്പെട്ടയാളെ കൊണ്ട് കള്ളപ്രചരണം നടത്തിയതിനു പിന്നിലെന്നും പോലീസ് പറയുന്നു. പണം നഷ്ടപ്പെട്ട കാര്യം യുവാവ് പോലീസിനെ അറിയിച്ചിരുന്നു. അന്വേഷിക്കുന്നതിനിടെ ഒരു ഓട്ടോഡ്രൈവര്‍ നഷ്ടപ്പെട്ട പഴ്‌സും പണവുമായി എത്തുകയും പോലീസിന്റെ സാന്നിധ്യത്തില്‍ ഓട്ടോഡ്രൈവര്‍ തന്നെ പണം എണ്ണി തിട്ടപ്പെടുത്തി നല്‍കുകയായിരുന്നു. പണം ഏല്‍പിച്ച ഓട്ടോഡ്രൈവറും ഇക്കാര്യം സ്ഥിരീകരിച്ചു. പണം കൈമാറിയതിന് സാക്ഷികളുണ്ടെന്നും ഓട്ടോഡ്രൈവര്‍ പറഞ്ഞു.

എന്നാല്‍ പണം ഏല്‍പിച്ചത് പോലീസാണെന്നും പണത്തില്‍ നിന്നും കുറവുണ്ടായിട്ടുണ്ടെന്നും ആരോപിച്ചാണ് യുവാവ് പരാതിയുമായി രംഗത്തുവന്നത്. ഇതിനു പിന്നില്‍ ചില രാഷ്ട്രീയ താത്പര്യങ്ങളാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. നേരത്തെ ചിലര്‍ക്കു വേണ്ടി പോലീസ് വഴങ്ങാത്തതിന്റെ വിരോധത്തിലാവാം ഇത്തരമൊരു കുപ്രചരണമെന്നും കാസര്‍കോട് പോലീസ് സൂചിപ്പിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, cash, Cash handed over incident; Allegation against Youth
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?