Ambika Rao Passes Away | യാത്രയായത് 20 വര്‍ഷത്തോളം മലയാള ചലച്ചിത്ര മേഖലയില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച പ്രതിഭ; സ്വന്തമായൊരു സിനിമ സംവിധാനം ചെയ്യുക എന്ന സ്വപ്നം ബാക്കിയാക്കി അംബിക റാവു വിടവാങ്ങി


തൃശൂര്‍: (www.kvartha.com) മലയാള ചലച്ചിത്ര താരവും സഹസംവിധായികയുമായ അംബിക റാവു (58) അന്തരിച്ചു. കോവിഡ് ബാധിതയായി എറണാകുളത്തെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച  രാത്രി 10.30ന് ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ 20 വര്‍ഷത്തോളമായി മലയാള ചലച്ചിത്ര മേഖലയില്‍  സഹസംവിധായികയായും സഹനടിയായും പ്രവര്‍ത്തിച്ച് വരികയായിരുന്നു. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത കൃഷ്ണാ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാലോകത്തെത്തിയത്.  

News,Kerala,State,Thrissur,Death,Obituary,Actress,Funeral,COVID-19, Actress Ambika Rao passes away


കുബളങ്ങി നൈറ്റ്സിലെ ബേബി മോളുടെ അമ്മയുടെ വേഷം അവതരിപ്പിച്ചത് അംബികാ റാവുവായിരുന്നു. വൈറസ്, മീശ മാധവന്‍, അനുരാഗ കരിക്കിന്‍വെള്ളം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, സോള്‍ട് ആന്‍ഡ് പെപര്‍, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളുടെ സഹസംവിധായികയായും പ്രവര്‍ത്തിച്ചു. 

News,Kerala,State,Thrissur,Death,Obituary,Actress,Funeral,COVID-19, Actress Ambika Rao passes away


തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തിന് സമീപം രാമേശ്വര ഭവനിലായിരുന്നു താമസം. സംസ്‌കാരം കോവിഡ് പ്രോടോകോള്‍ പാലിച്ചായിരിക്കും. മക്കള്‍: രാഹുല്‍, സോഹന്‍.

Keywords: News,Kerala,State,Thrissur,Death,Obituary,Actress,Funeral,COVID-19, Actress Ambika Rao passes away

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?