Brothers Died in Accident | 'മോഷണം ഭയന്ന് പോകറ്റില്‍ സൂക്ഷിച്ച 13000 രൂപ സെപ്റ്റിക് ടാങ്കില്‍ വീണു'; പണമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

കോലഴി: (www.kasargodvartha.com) സെപ്റ്റിക് ടാങ്കില്‍ വീണ പണമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ബെന്‍ഗാള്‍ സ്വദേശികളായ രണ്ട് സഹോദരങ്ങളാണ് മരിച്ചത്. ബര്‍ദ്ധമാന്‍ ജില്ലയിലെ അലാമ ശൈഖ് (44), ശൈഖ് അശ്‌റാവുല്‍ ആലം (33) എന്നിവരാണ് മരിച്ചത്.

തിരൂരില്‍ തിങ്കളാഴ്ച വൈകീട്ട് എട്ടോടെ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഭവം. മരിച്ച സഹോദരങ്ങളുടെ മൂത്ത സഹോദരന്‍ മുഹമ്മദ് ഇബ്രാഹിം ശൈഖില്‍നിന്ന് ക്ലോസറ്റ് വഴി സെപ്റ്റിക് ടാങ്കില്‍ നഷ്ടപ്പെട്ട 13,000 രൂപ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പരിസരവാസികള്‍ പറഞ്ഞു. 

news,Kerala,State,Top-Headlines,Death,Accident, Two migrant workers die in a septic tank accident


സെപ്റ്റിക് ടാങ്ക് തുറന്ന് പണം എടുക്കാന്‍ ശ്രമിച്ച അലാമ ശൈഖ് ആദ്യം ടാങ്കിലേക്ക് വീണു. ഇദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരന്‍ അശ്റാവുല്‍ ആലവും അപകടത്തില്‍പെട്ടത്. മൂത്ത സഹോദരനും നാട്ടുകാരും ചേര്‍ന്നാണ് രണ്ടുപേരെയും പുറത്തെടുത്തത്. ആദ്യം വീണയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നുവെന്നും ജീവനുണ്ടായിരുന്നയാള്‍ ആശുപത്രിയില്‍വച്ച് മരിച്ചതായും സംഭവസ്ഥലത്തെത്തിയ പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി.

മൂന്ന് സഹോദരങ്ങളും ഒരുമിച്ചാണ് വാടകയ്ക്ക് താമസിക്കുന്നത്. മോഷണം ഭയന്ന് പണം ട്രൗസറിലിട്ടാണ് നടക്കാറെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതാണ് സെപ്റ്റിക് ടാങ്കില്‍ പണം നഷ്ടപ്പെടാന്‍ ഇടയായത്.

Keywords: news,Kerala,State,Top-Headlines,Death,Accident, Two migrant workers die in a septic tank accident

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?