Bangladeshi Woman Arrested | 'ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും പാസ്‌പോർടുകൾ കൈവശം; അനധികൃതമായി താമസിക്കുകയായിരുന്ന ബംഗ്ലാദേശി യുവതി യുപിയിൽ ഭർത്താവിനൊപ്പം അറസ്റ്റിൽ'

ബറേലി: (www.kvartha.com) പശ്ചിമ ബംഗാളിൽ നിന്നുള്ള ഡോക്ടറെ വിവാഹം കഴിച്ചതിന് ശേഷം ഉത്തർപ്രദേശിലെ ബറേലിയിലെയിൽ അനധികൃതമായി താമസിക്കുകയായിരുന്ന ബംഗ്ലാദേശി യുവതിയെ അറസ്റ്റ് ചെയ്തതായി അലിഗഞ്ച് പൊലീസ് അറിയിച്ചു. റിതിനന്ദൻ മണ്ഡൽ, ഡോ. സമരേന്ദ്ര മണ്ഡൽ എന്നിവരാണ് അറസ്റ്റിലായത്. ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും രണ്ട് വ്യത്യസ്ത പാസ്‌പോർടുകൾ യുവതിയുടെ പക്കൽ ഉണ്ടായിരുന്നതായും വ്യാജരേഖകൾ ചമച്ചാണ് ഇൻഡ്യൻ പാസ്‌പോർട് സ്വന്തമാക്കിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
              
Bangladeshi Woman Living In Bareilly Arrested With Husband, National,News,Top-Headlines, Bangladesh, Woman, Arrested, Husband, West Bengal, Police, Passport, Soldiers.

'ബംഗ്ലാദേശിലെ സത്വിര ജില്ലയിലെ താന ശ്യാംനഗറിലെ മുൻഷിഗഞ്ച് മഥുരാപൂർ ഹോരിനഗർ ഗ്രാമത്തിൽ താമസിക്കുന്ന വിനതി മണ്ഡലിന്റെ മകൾ റിതി നന്ദൻ മണ്ഡൽ ബംഗ്ലാദേശ് പാസ്‌പോർടിൽ വിസയുമായി 2015 ൽ പശ്ചിമ ബംഗാളിലെ അമ്മയുടെ അമ്മാവന്റെ വീട്ടിലെത്തി. തുടർന്ന് പശ്ചിമ ബംഗാളിൽ, ഡോക്ടറായ സമരേന്ദ്ര മണ്ഡലിനെ അവർ വിവാഹം കഴിച്ചു. വിവാഹശേഷം ഇരുവരും ബറേലിയിലെത്തി താമസം തുടങ്ങി.

ഒരു മാസം മുമ്പ്, ഇൻഡ്യൻ പാസ്‌പോർടിൽ വിനതി, രോഗിയായ അമ്മയെ കാണാൻ ബംഗ്ലാദേശിലേക്ക് പോയിരുന്നു. മടങ്ങുമ്പോൾ അതിർത്തിയിൽ പാസ്പോർട് പരിശോധിക്കുന്നതിനിടെ സൈനികർക്ക് സംശയം തോന്നിയതിനെ തുടർന്ന് എസ്എസ്പി രോഹിത് സിംഗ് സജ്വാനെ വിവരം അറിയിക്കുകയും അന്വേഷണം നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്', പൊലീസ് പറഞ്ഞു.

Keywords: Bangladeshi Woman Living In Bareilly Arrested With Husband, National,News,Top-Headlines, Bangladesh, Woman, Arrested, Husband, West Bengal, Police, Passport, Soldiers.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?