ഗവേഷക വിദ്യാര്‍ഥിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പൂനെ: (www.kvartha.com 28.02.2021) ഗവേഷക വിദ്യാര്‍ഥിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രഭാത സവാരിക്ക് പോയവരാണ് പൂനെയിലെ നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ ഗവേഷണം നടത്തുന്ന സുദര്‍ശന്റെ(30) മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പൊലീസില്‍ വിവരമറിയിച്ചതോടെ പൊലീസം സ്ഥലത്തെത്തി പരിശോധന നടത്തി. 

അര്‍ധ നഗ്നമായ മൃതദേഹത്തിന്റെ മുഖം കല്ലുകൊണ്ട് ഇടിച്ചുചതയ്ക്കുകയും തല മുറിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ഐഡന്റിറ്റി കാര്‍ഡില്‍ നിന്നാണ് മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞത്. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചെങ്കിലും കൊലപാതകത്തിന് തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Pune, News, National, Death, Found Dead, Police, Crime, Student, Killed, PhD student's dead body found in Pune

ഒന്നരവര്‍ഷം മുമ്പാണ് ഗവേഷണത്തിനായി സുദര്‍ശന്‍ ചേര്‍ന്നത്. സുതല്‍വാടി പ്രദേശത്ത് താമസിച്ചിരുന്ന ഇയാള്‍ അവിവാഹിതനാണ്. ഇയാള്‍ക്ക് ശത്രുക്കള്‍ ആരും ഉണ്ടെന്ന് അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

Keywords: Pune, News, National, Death, Found Dead, Police, Crime, Student, Killed, PhD student's dead body found in Pune


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?