ചോദ്യ പേപര്‍ ചോര്‍ന്നു; സൈനിക പ്രവേശനത്തിനുള്ള പരീക്ഷ റദ്ദാക്കി
ന്യൂഡെല്‍ഹി: (www.kvartha.com 01.03.2021) സൈനിക പ്രവേശനത്തിനുള്ള ചോദ്യ പേപര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. കരസേനയുടെ ജനറല്‍ ഡ്യൂടിക്കുള്ള കോമണ്‍ എന്‍ട്രന്‍സ് പരീക്ഷയാണ് റദ്ദാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് സൈനിക ഉദ്യോഗസ്ഥരടക്കം മൂന്ന് പേരെ പൂനെയില്‍ നിന്നും പിടികൂടിയിട്ടുണ്ട്.
ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ വലിയൊരു ശൃംഖല തന്നെയുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. മിലിടറി ഇന്റലിജന്‍സ്, പൂനെ ക്രൈം ബ്രാഞ്ച്, പൂനെ സിറ്റി പൊലീസ് എന്നിവര്‍ സംയുക്താമയാണ് അന്വേഷണം നടത്തുന്നത്.
Keywords: New Delhi, News, National, Examination, Cancelled, Arrest, Police, Army recruitment exam cancelled after paper leak
Powered by Info News For You

Comments
Post a Comment