കൊല്ലത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് മുകേഷിന്റെ മറുപടി

തിരുവനന്തപുരം: (www.kvartha.com 28.02.2021) കൊല്ലത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാത നടനും എംഎല്‍എയുമായ മുകേഷ്. പട്ടാളക്കാരനാവാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാല്‍ അത് ആഗ്രഹമല്ല, സേവന മനസ്ഥിതിയാണ്. പാര്‍ടിയുടെ അച്ചടക്കമുണ്ട്. പ്രഖ്യാപിച്ചതിന് ശേഷമേ നമ്മള്‍ പറയാന്‍ പാടുള്ളൂ. ഇപ്പോ എനിക്കുമറിഞ്ഞുകൂടാ. പിന്നെ ഞാന്‍ ഉണ്ടാകുമോ ഉണ്ടാകുമോ എന്ന് ചോദിക്കുന്നയാളല്ല. ഉണ്ടായാല്‍.. അപ്പോ ആലോചിക്കാം. അത്രേയുള്ളൂ എന്നുമാണ് അദ്ദേഹത്തിന്റെ മറുപടി. 

രമേഷ് പിഷാരടിയുടെയും ധര്‍മജന്റെയും കോണ്‍ഗ്രസ് പ്രവേശനത്തെ കുറിച്ചും മുകേഷ് വ്യക്തമാക്കി. ധര്‍മജന്‍ പണ്ടുമുതലേ കോണ്‍ഗ്രസാണ്. പിഷാരടി പ്രത്യേകിച്ച് രാഷ്ട്രീയ പാര്‍ടിയിലൊന്നുമില്ലായിരുന്നു. അദ്ദേഹം കോണ്‍ഗ്രസിലേക്ക് വന്നു. അത് അവകാശമല്ലേ? ഒരു ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ള പാര്‍ട്ടിയില്‍ വരാമെന്നും പ്രവര്‍ത്തിക്കാമെന്നും മുകേഷ് പറഞ്ഞു. 

Thiruvananthapuram, News, Kerala, Cinema, Entertainment, Politics, Actor, MLA, Mukesh, Mukesh's answer to the question whether he will contest the elections in Kollam

Keywords: Thiruvananthapuram, News, Kerala, Cinema, Entertainment, Politics, Actor, MLA, Mukesh, Mukesh's answer to the question whether he will contest the elections in Kollam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?