പെരിന്തല്‍മണ്ണയില്‍ വീണ്ടും ലഹരിമരുന്ന് വേട്ട; 1.75 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
പെരിന്തല്‍മണ്ണ: (https://ift.tt/3bQhz0f) പെരിന്തല്‍മണ്ണയില്‍ വീണ്ടും കഞ്ചാവു വേട്ട. 1.75 കിലോഗ്രാം കഞ്ചാവുമായി മണ്ണാര്‍ക്കാട് തെങ്കര സ്വദേശി അബ്ദുല്‍ മുത്തലിബ് (39) നെ പൊലീസ് പിടികൂടി. താഴേക്കോട് കാപ്പുമുഖത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മണ്ണാര്‍ക്കാട്, തെങ്കര ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ജില്ലയിലെ ചെറുകിട വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന പ്രധാനിയാണ് ഇയാള്‍. അട്ടപ്പാടി, തെങ്കര കേന്ദ്രീകരിച്ച് രഹസ്യ കേന്ദ്രങ്ങളില്‍ സംഭരിക്കുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് കിലോഗ്രാമിന് 25000 രൂപ മുതല്‍ വിലയിട്ടാണ് ഇടനിലക്കാര്‍ പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുന്നത്.
അട്ടപ്പാടി, തെങ്കര ഭാഗങ്ങളിലെ മൊത്തവിതരണക്കാരെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ഡി വൈ എസ് പി അറിയിച്ചു.
Powered by Info News For You

Comments
Post a Comment