25.54 കിലോമീറ്റർ ദേശീയപാത വെറും 18 മണിക്കൂറിൽ നിർമിച്ച് ചരിത്രനേട്ടമുണ്ടാക്കി നാഷണൽ ഹൈവേ അതോറിറ്റി
വിജപൂർ: (www.kvartha.com 01.03.2021) 25.54 കിലോമീറ്റർ ദേശീയപാത വെറും 18 മണിക്കൂറിൽ നിർമിച്ച് ചരിത്രനേട്ടമുണ്ടാക്കി നാഷണൽ ഹൈവേ അതോറിറ്റി. ദേശീയപാത 52ൽ വിജപൂരിനും സോലാപ്പൂരിനുമിടയിലെ നാലുവരിപ്പാത നിർമാണത്തിനിടയിലാണ് എൻ എച് എ ഐ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരിയാണ് നാഷണൽ ഹൈവേ അതോറിറ്റിയുടെ ഈ നേട്ടം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
18 മണിക്കൂറിൽ 25.54 കിലോമീറ്റർ പുതിയ പാത നിർമിച്ചത് ലിംക ബുക് ഓഫ് റെകോഡിൽ ഇടംപിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സോലാപ്പൂർ – വിജപൂർ നാലുവരിപ്പാത ഈ ഒക്ടോബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം.
അഞ്ഞൂറിലേറെ തൊഴിലാളികളുടെ കഠിനാധ്വാനത്തിലൂടെയാണ് ഈ റെകോഡ് നേട്ടം കൈവരിക്കാനായത്. ബെംഗളൂരു–വിജയപുര– ഔറംഗബാദ് – ഗ്വാളിയർ ഇടനാഴിയുടെ ഭാഗമായാണു സോലാപ്പൂർ - വിജപൂർ നാലുവരിപ്പാതിയുടെ നിർമാണം പുരോഗമിക്കുന്നത്.
യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം കൂടുതൽ സുരക്ഷയും ഉറപ്പാക്കാൻ കൂടി ലക്ഷ്യമിടുന്നുണ്ട് ഈ ദേശീയപാത.

ഈ മാസം ആദ്യം നാലുവരിപ്പാത നിർമാണത്തിനിടെ 24 മണിക്കൂർ സമയത്തിനകം ഏറ്റവുമധികം കോൺക്രീറ്റ് വിരിച്ചും എൻ എച് എ ഐ റെകോഡ് സൃഷ്ടിച്ചിരുന്നു. വഡോദര വഴി ഡൽഹിക്കും മുംബൈയ്ക്കുമിടയിൽ നിർമിക്കുന്ന പുതിയ എട്ടുവരി എക്സ്പ്രസ് പാതയുടെ നിർമാണ കരാറുകാരായ പട്ടേൽ ഇൻഫ്രാസ്ട്രക്ചറാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ലോകത്തിലെ തന്നെ ഏറ്റവും വലുതും പൂർണമായും ഓടോമാറ്റിക് രീതിയിൽ പ്രവർത്തിക്കുന്നതുമായ കോൺക്രീറ്റ് പവർ ഉപയോഗിച്ചുള്ള ഈ കോൺക്രീറ്റിങ് ഇന്ത്യ ബുക് ഓഫ് റെകോഡിലും ഗോൾഡൻ ബുക് ഓഫ് വേൾഡ് റെകോഡിലും ഇടംപിടിച്ചു.
Keywords: News, National, Road, Transport, India, Top-Headlines, National Highway Authority, History, Constructing, National Highway, 18 hours, The National Highway Authority has made history by constructing 25.54 km of National Highways in just 18 hours.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment