കോവിഡ് ഡ്യൂട്ടിക്കെത്തിയ ഡോക്ടറുടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതിയെ പിടികൂടാനായില്ല; പ്രതിഷേധവുമായി ഡോക്ടര്‍മാര്‍

കാസര്‍കോട്: (https://ift.tt/2KObapj) കോവിഡ് ഡ്യൂട്ടിക്കെത്തിയ ഡോക്ടറുടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതിയെ പിടികൂടാനായില്ല. സംഭവത്തില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ രംഗത്തെത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കോവിഡ് സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി ഡോ. ഗൗതമിന്റെ  കാറിന്റെ പിന്‍വശത്തെ ഗ്ലാസാണ് തകര്‍ക്കപ്പെട്ടത്. സംഭവം നടന്ന മൂന്നു ദിവസം കഴിഞ്ഞിട്ടും കേസില്‍ ഇതുവരെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
Kasaragod, Kerala, News, Doctors, Attack, Accused, Arrest, Car, KGMOA demands arrest of Doctor's car attacked accused

കാസര്‍കോട് ജില്ല കോവിഡിന്റെ പിടിയിലമര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ സ്വയം സേവനം അനുഷ്ഠിക്കാന്‍ വന്നിട്ടുണ്ട്. ഈ അവസ്ഥയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഒരു അക്രമമായി മാത്രമേ ഇതിനെ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരം ആക്രമണങ്ങളിലൂടെ അവരുടെ മനോവീര്യം തകര്‍ത്താല്‍ അത് കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. സംഭവം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടിക്കാതെ പോലീസ് അലംഭാവം കാണിക്കുകയാണെന്ന് കെ ജി എം ഒ എ കുറ്റപ്പെടുത്തി. കുറ്റക്കാരെ ഉടനെ കണ്ടെത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, News, Doctors, Attack, Accused, Arrest, Car, KGMOA demands arrest of Doctor's car attacked accused


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?