സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ സാധ്യത; ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ തെര്‍മ്മല്‍ മീറ്ററുകളും സാനിറ്റൈസറുമായി തയ്യാറെടുക്കാന്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: (https://ift.tt/2zKebF5) സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കാന്‍ സാധ്യത. ലോക് ഡൗണ്‍ പിന്‍വലിച്ചാല്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ തയ്യാറായിരിക്കാന്‍ മാനേജര്‍മാര്‍ക്ക് ബെവ്‌കോ എംഡിയുടെ നിര്‍ദേശം. ബുധനാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് മാനേജര്‍മാര്‍ക്ക് കൈമാറിയത്.

News, Kerala, Thiruvananthapuram, Beverages Corporation, Liquor, Bevco MD directed to managers for prepare to open bevarages outlet

ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന് മുമ്പ് ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ അണുനശീകരണം നടത്താനും ജീവനക്കാരുടെ എണ്ണം ഉറപ്പാക്കാനും മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മദ്യം വാങ്ങാനെത്തുന്ന എല്ലാ ഉപഭോക്താക്കളെയും തെര്‍മ്മല്‍ മീറ്ററുകള്‍ ഉപയോഗിച്ച് പരിശോധിക്കണമെന്നും ഔട്ട്‌ലെറ്റുകളില്‍ സാനിറ്റൈസര്‍ ലഭ്യത ഉറപ്പുവരുത്തണമെന്നും ബെവ്‌കോ എംഡി നിര്‍ദേശിച്ചു.

എന്നാല്‍ ലോക് ഡൗണ്‍ നീട്ടുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു.
Keywords: News, Kerala, Thiruvananthapuram, Beverages Corporation, Liquor, Bevco MD directed to managers for prepare to open bevarages outlet


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?