വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞയച്ച 26കാരന്‍ തിരിച്ചെത്തിയത് ഭാര്യയുമായി; മകന്‍ കല്യാണം കഴിച്ചത് അറിയില്ലെന്ന പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനില്‍


ഗാസിയാബാദ്: (https://ift.tt/2zKebF5) വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞയച്ച മകന്‍ തിരികെ വന്നത് ഭാര്യയുമായി. എന്നാല്‍ കൂടെ പെണ്ണിനെ കൂടെ കണ്ടതോടെ മകന്‍ കല്യാണം കഴിച്ചത് അറിയില്ലെന്ന പരാതിയുമായി അമ്മ സാഹിബാബാദ് പൊലീസ് സ്റ്റേഷനില്‍ എത്തി. ലോക് ഡൗണിനിടെ ആരുമറിയാതെ നടന്ന രഹസ്യ വിവാഹത്തില്‍ എല്ലാവരും അമ്പരന്നു.

ഗുഡ്ഡു എന്ന 26കാരന്റെ അമ്മ ബുധനാഴ്ചയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ ചെന്നത്. പലചരക്കുസാധനങ്ങള്‍ വാങ്ങാന്‍ കടയിലയച്ച മകന്‍ തിരികെയെത്തിയത് ഭാര്യയേയും കൂട്ടിയാണെന്നും താനറിയാതെ നടന്ന വിവാഹം അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പൊലീസിനെ അറിയിച്ചു.

News, National, India, Uttar Pradesh, Marriage, Son, Mother, Police, Mother sends son to buy groceries and he returns with wife

സവിതയെന്ന പെണ്‍കുട്ടിയെ രണ്ട് മാസം മുമ്പ് ഹരിദ്വാറിലെ ആര്യസമാജത്തില്‍ വെച്ച് വിവാഹം ചെയ്തതാണെന്നും സാക്ഷികളില്ലാതിരുന്നതിനാല്‍ വിവാഹസര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും ഹരിദ്വാറില്‍ വീണ്ടും പോയി സര്‍ട്ടിഫിക്കറ്റ് വാങ്ങാനിരിക്കെയാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും യുവാവ് പറഞ്ഞു. ഡെല്‍ഹിയില്‍ ഒരു വാടകവീട്ടിലാണ് സവിത വിവാഹശേഷം താമസിച്ചിരുന്നതെന്നും വീടൊഴിയാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഗുഡ്ഡു.

എന്നാല്‍ യുവാവിന്റെ അമ്മ മരുമകളെ വീട്ടില്‍ കയറ്റില്ലെന്ന് വാശിയിലായതിനാല്‍ ഒരു തീരുമാനത്തിലെത്തുന്നതുവരെ തല്‍ക്കാലം ദമ്പതിമാരോട് ഡെല്‍ഹിയിലെ വാടകവീട്ടില്‍ കഴിയാന്‍ പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. വാടകവീട്ടില്‍ താമസിപ്പിക്കാന്‍ വീട്ടുടമയോടും പൊലീസ് ആവശ്യപ്പെട്ടു.
Keywords: News, National, India, Uttar Pradesh, Marriage, Son, Mother, Police, Mother sends son to buy groceries and he returns with wife


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?