കൊവിഡ് 19നെ പിടിച്ചുകെട്ടാന്‍ വിശ്രമമില്ലാതെ പ്രയത്‌നിക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും കേരളത്തിന്റെ ബിഗ് സല്യൂട്ട്; മെയ് ദിനാശംസകളുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: (www.kvartha.com 01.05.2020) മെയ് ദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19നെ പിടിച്ചുകെട്ടാന്‍ എല്ലാ തൊഴിലാളികളും വിശ്രമമില്ലാതെ പ്രയത്‌നിക്കുകയാണ്. അവര്‍ക്കെല്ലാം കേരളത്തിന്റെ ബിഗ് സല്യൂട്ട്. കൊവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട ഘട്ടമാണ്.

നമുക്ക് ഒന്നിച്ച് മുന്നേറാം. ഈ ദിനം അതിനുള്ള ഊര്‍ജമാകട്ടെയെന്നും മെയ് ദിനത്തില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു.

Thiruvananthapuram, News, Kerala, Chief Minister, Pinarayi vijayan, Facebook, Post, May day, Wishes, Covid 19, May day; CM Pinarayi Vijayan's facebook post

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഐതിഹാസികമായ തൊഴിലാളി പ്രക്ഷോഭങ്ങളുടെ ഓര്‍മ്മയില്‍ ലോകം ഇന്ന് മെയ്ദിനം ആചരിക്കുകയാണ്. മഹാമാരിയില്‍ ലോകമെങ്ങും വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് ഇത്തവണത്തെ മെയ്ദിനം. തൊഴിലാളി വര്‍ഗം അവരുടെ സാമൂഹിക കടമ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിര്‍വ്വഹിക്കുന്ന ഘട്ടം. ഓരോ മേഖലയിലും തൊഴിലെടുക്കുന്നവര്‍ തങ്ങളുടേതായ രീതിയില്‍ ഈ കോവിഡ് 19 നെ പിടിച്ചുകെട്ടാന്‍ വിശ്രമമില്ലാതെ പ്രയത്‌നിക്കുന്നു. അവര്‍ക്കെല്ലാം കേരളത്തിന്റെ ബിഗ് സല്യൂട്ട്.

ഈ മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന വിഭാഗവും തൊഴിലാളി വര്‍ഗം തന്നെയാണ്. അവരെ ചേര്‍ത്തു പിടിക്കാനാണ് ശ്രമിച്ചത്. ലോക് ഡൗണ്‍ കാലം വരുമാന നഷ്ടത്തിന്റെ കാലമായപ്പോള്‍ അവര്‍ക്ക് താങ്ങായി നില്‍ക്കാനുള്ള പദ്ധതികളാണ് നാം കേരളത്തില്‍ നടപ്പാക്കിയത്. നമ്മുടെ സാമൂഹിക ഒരുമയില്‍ നമുക്ക് ആ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായി. നമ്മുടെ അതിഥി തൊഴിലാളികളേയും വിഷമതകളില്ലാതെ ചേര്‍ത്തു പിടിച്ചു.

കോവിഡ് 19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട ഘട്ടമാണിത്. നമുക്ക് ഒന്നിച്ച് മുന്നേറാം. ഈ ദിനം അതിനുള്ള ഊര്‍ജ്ജമാകട്ടെ.



Keywords: Thiruvananthapuram, News, Kerala, Chief Minister, Pinarayi vijayan, Facebook, Post, May day, Wishes, Covid 19, May day; CM Pinarayi Vijayan's facebook post


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?