ഒമാനില്‍ മലയാളി യുവാവ് തൂങ്ങി മരിച്ച നിലയില്‍


മസ്‌കറ്റ്: (www.kvartha.com 01.05.2020) ഒമാനില്‍ മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പരവൂര്‍ പുതുകുളം പഞ്ചായത്തില്‍ കൂനയില്‍ സ്വദേശി അഭിലാഷിനെ (28) ആണ് ഒമാനിലെ സഹമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹമില ഒരു കുടിവെള്ള കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

ജൂണില്‍ നടത്താനിരുന്ന അഭിലാഷിന്റെ വിവാഹം കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവാഹ തീയതി നീട്ടി വെക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബന്ധുക്കള്‍. നാലുവര്‍ഷമായി അഭിലാഷ് ഒമാനില്‍ താമസിക്കുകയാണ്. സജികുമാര്‍-ശാന്തകുമാരി ദമ്പതികളുടെ മകനാണ്. സഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.


Muscat, News, Gulf, World, Death, Youth, hospital, Oman, Malayali, Marriage, Malayali youth found hanged to death in Oman

Keywords: Muscat, News, Gulf, World, Death, Youth, hospital, Oman, Malayali, Marriage, Malayali youth found hanged to death in Oman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?