കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്ത് സിറ്റി: (www.kvartha.com 30.04.2020) കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. ഇടയാറന്‍മുള കോഴിപ്പാലം വടക്കനമൂട്ടില്‍ രാജേഷ് കുട്ടപ്പന്‍ നായര്‍ (51), തൃശ്ശൂര്‍ വലപ്പാട് സ്വദേശി തോപ്പില്‍ അബ്ദുല്ല ഗഫൂര്‍ (54) എന്നിവരാണ് മരിച്ചത്.

ബദര്‍ അല്‍മുല്ല കമ്പനിയിലായിരുന്നു ജീവനക്കാരനായിരുന്നു രാജേഷ്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയനായിരുന്നു. പ്രമേഹവും ഉണ്ടായിരുന്നു. ഭാര്യ: ഗീതാ രാജേഷ് മക്കള്‍: അശ്വിന്‍, ജിതിന്‍.

കുവൈത്ത് സിറ്റിയില്‍ ടൈലര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന അബ്ദുല്ല ഗഫൂര്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചിരുന്നു. ഭാര്യ: ഷാഹിദ, മക്കള്‍: മുഹമ്മദ്, അഫ്സാദ് എന്നിവര്‍ കുവൈത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.

Kuwait, News, Gulf, World, COVID19, Death, Treatment, hospital, Malayalees, Health, Covid 19; Two malayalees died in kuwait

Keywords: Kuwait, News, Gulf, World, COVID19, Death, Treatment, hospital, Malayalees, Health, Covid 19; Two malayalees died in kuwait


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?