സാലറി കട്ട്; ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി
തിരുവന്തപുരം: (www.kvartha.com 29.04.2020) ജീവനക്കാരുടെ സാലറി കട്ട് ചെയ്യാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി മന്ത്രിസഭായോഗം. ദുരന്തനിവാരണ നിയമമനുസരിച്ചാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത്. ഓര്‍ഡിനന്‍സിന് അംഗീകരം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുമ്പ് തീരുമാനിച്ചത് പ്രകാരമുള്ള സാലറി കട്ട് നടപടികളുമായി മുന്നോട്ട് പോകും.
ശമ്പളത്തിന്റെ 25 ശതമാനം വരെ മാറ്റിവയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ശമ്പളം എങ്ങനെ തിരിച്ചു നല്‍കുമെന്ന് ആറ് മാസത്തിനകം പറഞ്ഞാല്‍ മതിയെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അതേസമയം സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓര്‍ഡിനന്‍സ് ബാധകമാണ്.
കൊവിഡ് 19 മൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ട് സര്‍ക്കാര്‍ കൊണ്ടുവന്നത്. ആറുദിവസത്തെ ശമ്പളമാണ് ഓരോ മാസവും പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അഞ്ചുമാസം ഇങ്ങനെ ശമ്പളം മാറ്റുന്നതിലൂടെ ഒരുമാസത്തെ ശമ്പളം ഒരാളില്‍ നിന്ന് ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സാലറി കട്ട് ഉത്തരവ് ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തിരുന്നു.
ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്സിക്യൂട്ടീവ് ഉത്തരവിലൂടെ സര്‍ക്കാരിന് സാലറി കട്ട് ചെയ്യാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഹൈക്കോടതി വിധിയെ മാനിക്കുന്നുവെന്നും വിധിയില്‍ അപ്പിലീന് പോകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Keywords: Thiruvananthapuram, News, Kerala, Salary, Government, High Court of Kerala, Ordinance, Salary cut, Kerala government, Employees, Salary cut ordinance Kerala

Powered by Info News For You

Comments
Post a Comment