Killed | മട്ടന്നൂർ കോതേരിയിൽ മധ്യവയസ്‌കന്‍ വെട്ടേറ്റുമരിച്ചു; ബന്ധുവായ യുവാവ് ഒളിവില്‍

കണ്ണൂര്‍: (KasargodVartha) മട്ടന്നൂര്‍ നഗരസഭയിലെ കൊതേരിയില്‍ മധ്യവയസ്‌കന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പൊലീസ് പറയുന്നത്: ഗിരീഷിന്റെ സഹോദര പുത്രന്‍ ഷിഗിലാണ് കൃത്യത്തിന് പിന്നില്‍. ഇയാള്‍ നിലവില്‍ ഒളിവിലാണ്. തിങ്കളാഴ്ച (25.12.2023) രാതി ഏഴരയോടെ ഉണ്ടായ വാക് തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം ഉണ്ടായത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയ്ക്കായി തിരച്ചില്‍ ആരംഭിച്ചു.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ടത്തിനുശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.




Keywords: News, Kerala, Kerala-News, Top-Headlines, Crime, Police-News, Kannur News, Middle-Aged Man, Killed, Mattannur News, Kotheri News, Police, Probe, Case, Accused, Clash, Kannur: Middle-aged man killed in Mattannur Kotheri.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?