Woman Killed | പെരുമ്പാവൂരില്‍ യുവതി തലയ്ക്കടിയേറ്റ് മരിച്ചു; ഭര്‍ത്താവ് പൊലീസ് പിടിയില്‍

എറണാകുളം: (KasargodVartha) പെരുമ്പാവൂരില്‍ യുവതി തലയ്ക്കടിയേറ്റ് മരിച്ചു. എറണാകുളം ചെമ്പറക്കി നാലു സെന്റ് കോളിനിയിലെ അനു(28)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രജീഷി(30)നെ പൊലീസ് പിടികൂടി. അനുവിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.

യുവതിയെ കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതിയെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പിടികൂടിയത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്.



കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് ആര്‍പിഎഫിന്റെ പിടിയിലായത്. കൊലപാതകത്തിന്റെ കാരണ എന്താണെന്ന് വ്യക്തമല്ല. സംശയത്തിന്റെ പേരിലാകാം കൊലപാതകമെന്ന് പൊലീസ് പറയുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.


Keywords: News, Kerala, Kerala-News, Top-Headlines, Crime, Police-News, Ernakulam News, Young Woman, Killed, Youth, Perumbavoor News, Wife, Husband, Police, Accused, Caught, Ernakulam: Young woman killed by Youth in Perumbavoor.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?