Booked | മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ സണ്‍ ഗ്ലാസ് വെച്ച് അപമാനിച്ച സംഭവം; എസ്എഫ്‌ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു

എറണാകുളം: (KVARTHA) ആലുവയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ സണ്‍ ഗ്ലാസ് വെച്ച് അപമാനിച്ചെന്ന പരാതിയില്‍ എസ് എഫ് ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. രാഷ്ട്രപിതാവിനെ അപമാനിച്ച് വീഡിയോ ചിത്രീകരിച്ച എസ് എഫ് ഐ ആലുവ ഏരിയ കമിറ്റി അംഗം അദീന്‍ നാസറിനെതിരെയാണ് കേസെടുത്തത്. ഐപിസി 153,426 എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി.

മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ സണ്‍ ഗ്ലാസ് വെച്ച് വീഡിയോ എടുത്തശേഷം ചുറ്റുമുള്ളവര്‍ക്കിടയില്‍നിന്ന് എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നാസര്‍ നടത്തിയ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. ചൂണ്ടി ഭാരത് മാതാ ലോ കോളജിലെ യൂണിയന്‍ ഭാരവാഹി കൂടിയാണ് അദീന്‍ നാസര്‍. കൂടെയുള്ളവര്‍ തന്നെയാണ് നാസറിന്റെ പ്രവര്‍ത്തി വീഡിയോയില്‍ പകര്‍ത്തിയത്.




ഒരു പബ്ലിക് പ്രോസിക്യൂടറിന്റെ മകന്‍ കൂടിയാണ് ഇത്തരത്തില്‍ ചെയ്തിരിക്കുന്നത്. സംഭവം എന്താണെന്ന് തിരക്കിയ ശേഷം പ്രതികരിക്കാമെന്ന് എസ് എഫ് ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു. എസ് എഫ് ഐ നേതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചത് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

Keywords: News, Kerala, Kerala-News, Malayalam-News, Ernakulam News, Aluva News, Booked, Kerala Police, Registered, Case, SFI Leader, Sunglass, Mahathma Gandhi, Statue, Ernakulam: Police registered case against SFI leader who placed sunglass on Gandhi's statue.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?