Fire Accident | കയ്യുറ നിര്‍മാണ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ 6 തൊഴിലാളികള്‍ വെന്തുമരിച്ചു; അപകടത്തില്‍ പെട്ടത് ഉറക്കത്തിലായിരുന്നവര്‍

മുംബൈ: (KVARTHA) മഹാരാഷ്ട്രയിലെ കയ്യുറ (Gloves Factory) നിര്‍മാണ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ ആറ് തൊഴിലാളികള്‍ വെന്തുമരിച്ചു. ഛത്രപതി സാമ്പാജി നഗറിലാണ് സംഭവം. അര്‍ധരാത്രിക്ക് ശേഷം ഞായറാഴ്ച (31.12.2023) പുലര്‍ചെയാണ് തീപ്പിടിത്തമുണ്ടായത്.

രാത്രി ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നില്ല. ഉറക്കത്തിലായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് അഗ്‌നിശമനസേന ഉടന്‍ സ്ഥലത്തെത്തി കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.





രാത്രി ഫാക്ടറി അടച്ചിട്ടിരിക്കുകയായിരുന്നെന്നും തീപ്പിടിത്തം ഉണ്ടാകുമ്പോള്‍ തങ്ങള്‍ ഉറങ്ങുകയായിരുന്നുവെന്നും തൊഴിലാളികള്‍ പറഞ്ഞു. ഈ സമയം ഏകദേശം 10-15 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പുലര്‍ചെയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Keywords: News, National, National-News, Accident-News, Maharashtra News, 6 Dead, Massive Fire, Gloves Factory, Many Injured, Labours, Accident, Fire, Chhatrapati News, Sambhaji Nagar, Maharashtra: 6 dead in massive fire at gloves factory, many injured.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?