Gold Rate | ക്രിസ്മസ് ദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; നിരക്കുകൾ അറിയാം

കൊച്ചി: (KasargodVartha) ക്രിസ്മസ് ദിനത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തിങ്കളാഴ്ച (25.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5820 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4820 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38,560 രൂപയുമാണ് നിരക്ക്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.

Gold Rate on December 23 in Kerala

നാല് ദിവസത്തിനിടെ 640 രൂപ വർധിച്ചതിനെ ശേഷമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച (23.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയും കൂടിയിരുന്നു. വെള്ളിയാഴ്ച പവന് 200 രൂപയും ബുധനാഴ്ച 280 രൂപയും വർധിച്ചപ്പോൾ വ്യാഴാഴ്ച നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4820 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38,560 രൂപയിലുമാണ് വിപണനം നടന്നത്. അതേസമയം വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമായിരുന്നു നിരക്ക്.

Keywords: News, Kerala, Kochi, Gold Rate, Silver Rate, Gold News, Business News, Gold Rate on December 23 in Kerala.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?