Onam Celebration | കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ കാക്കിക്കുള്ളിലെ കലാഹൃദയങ്ങള്‍ കളം നിറഞ്ഞപ്പോള്‍ ഓണാഘോഷത്തിന് പത്തരമാറ്റ്; തിരുവാതിര കളിച്ച് താരമായി പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍
തൃശ്ശൂര്‍: (www.kvartha.com) അല്പം വ്യത്യസ്ഥമായ ഓണാഘോഷങ്ങളുമായി മനം നിറച്ച് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. തിരുവാതിര കളിയായിരുന്നു ഇവിടത്തെ ആഘോഷങ്ങളില്‍ ശ്രദ്ധേയമായത്. ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച (27.08.2023) രാവിലെ മുതല്‍ തന്നെ പരിപാടികള്‍ ആരംഭിച്ചിരുന്നു.
ഇതില്‍ തിരുവാതിര കളിച്ച് താരമായത് പുരുഷ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. പുരുഷന്മാരുടെ തിരുവാതിരക്കളി അവതരിപ്പിച്ചതാകട്ടെ എസ് സി പി ഒ മുതല്‍ എസ് ഐമാര്‍ വരെയുള്ള പുരുഷ പൊലീസ് ഉദ്യോഗസ്ഥരും. എസ് ഐമാരായ ജോബി, സെബി, ജിമ്പിള്‍, സാജന്‍, ജെയ്‌സന്‍, എ എസ് ഐ മാരായ ബാബു, റെജി, ജഗദീഷ്, എസ് സി പി ഒ ജാക്‌സണ്‍ എന്നിവരാണ് തിരുവാതിരയിലെ താരങ്ങള്‍.
ആഘോഷത്തിന്റെ ഭാഗമായി നാടകം, വടം വലി, കാലാ-കായിക മത്സരങ്ങളും ഒരുക്കിയിരുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ ചായക്കൂട്ട് കൊണ്ടൊരുക്കിയ മഹാബലിയുടെ രൂപവും ആഘോഷത്തിന് മാറ്റ് കൂട്ടി. ഡിവൈ എസ് പി സലീഷ് എന്‍ ശങ്കരന്‍, സി ഐ ഇ ആര്‍ ബൈജു, എസ് ഐ ഹരോള്‍ഡ് ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം. ഇതോടെ കൊടുങ്ങല്ലൂര്‍ സ്റ്റേഷന്‍ ആഘോഷ ലഹരിയിലായി.
Keywords: News, Kerala, Kerala-News, News-Malayalam, Thrissur-News, Kodungallur News, Thrissur News, Police Station, Onam Celebration, Male Police, Thiruvathira, Kodungallur police station witnesses Onam celebration, Male police officers conduct Thiruvathira.
Powered by Info News For You
.jpg)
Comments
Post a Comment