Arrested | മാഹിയില്‍ വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞെന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

മാഹി: (www.kvartha.com) മാഹിയില്‍ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞെന്ന സംഭവത്തില്‍ ഒരാളെ ആര്‍പിഎഫ് അറസ്റ്റു ചെയ്തു. മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സൈബിസ്(34) ആണ് അറസ്റ്റിലായത്. ആര്‍ പി എഫ് എസ് ഐ കെ ശശിയുടെ നേതൃത്വത്തില്‍ പ്രതിയെ മാഹിയില്‍ നിന്നാണ് പിടികൂടിയത്. പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തലശ്ശേരിക്കും മാഹിക്കും ഇടയില്‍വെച്ചുണ്ടായ കല്ലേറില്‍ സി എട്ട് കോച്ചചിന്റെ ചില്ലുകളാണ് തകര്‍ന്നത്. പൊട്ടിയ ചില്ല് അകത്തേക്ക് തെറിച്ചുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ പതിനാറിന് ഉച്ചയ്ക്ക് 2.30 നാണ് കാസര്‍കോട് നിന്നും ട്രെയിന്‍ പുറപ്പെട്ടത്. 3.43 നും 3.49 നും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. ഉഗ്ര ശബ്ദത്തോടെയാണ് ചില്ലു തകര്‍ന്നതെന്നും യാത്രക്കാര്‍ പറഞ്ഞു. ഒരാഴ്ച മുന്‍പ് കണ്ണൂര്‍ പാറക്കണ്ടിയില്‍ രണ്ടു ട്രെയിനുകള്‍ക്ക് കല്ലെറിഞ്ഞെന്ന സംഭവത്തില്‍ ഒഡീഷ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

രാജ്യത്ത് ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണം ഏറ്റവും കൂടുതല്‍ നടക്കുന്നത് വടക്കന്‍ കേരളത്തിലെന്ന് റെയില്‍വേ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വടക്കന്‍ കേരളത്തിലെ ട്രെയിന്‍ സര്‍വീസുകള്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടുന്നതായിരുന്നു റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് നല്‍കിയ റിപോര്‍ട്. വന്ദേ ഭാരത് ഉള്‍പെടെയുള്ള ട്രെയിനുകള്‍ക്കുനേരെ സമീപകാലത്ത് ആക്രമണം വര്‍ധിക്കുന്നത് റിപോര്‍ടിലെ കണ്ടെത്തലുകളെ ശരിവെക്കുന്നു. വന്ദേ ഭാരത് ട്രെയിനിന് നേരെ മൂന്ന് തവണയാണ് ആക്രമണം ഉണ്ടായത്.

Stone Pelting On Vande Bharat Express; One Arrested, Kannur, News, Stone Pelting, Arrested, Vande Bharat Express, Malappuram Native, Protection, Attack, Kerala News.

വടക്കന്‍ ജില്ലകളില്‍ മറ്റ് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നേരെയും വ്യാപക ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. എലത്തൂരില്‍ ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂടീവ് എക്‌സ്പ്രസില്‍ തീവെപ്പുണ്ടായതിനെ തുടര്‍ന്ന് മൂന്നു പേരാണ് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചത്. കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിലാണ് ട്രെയിനുകള്‍ക്ക് നേരെ ഇതുവരെ നടന്ന ആക്രമങ്ങളില്‍ അധികവും. 20 മാസത്തിനിടെയുണ്ടായ 55 ആക്രമണങ്ങള്‍ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണെന്ന് ആര്‍പിഎഫ് കേന്ദ്ര രഹസ്യന്വേഷണ വിഭാഗത്തിന് നല്‍കിയ റിപോര്‍ടില്‍ ചൂണ്ടികാട്ടുന്നുണ്ട്.

Keywords: Stone Pelting On Vande Bharat Express; One Arrested, Kannur, News, Stone Pelting, Arrested, Vande Bharat Express, Malappuram Native, Protection, Attack, Kerala News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?