KAAPA | നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചാണ്ടി ശമീമിനെതിരെ പൊലീസ് കാപ ചുമത്തി

വളപട്ടണം: (www.kvartha.com) കണ്ണൂര്‍ ജില്ലയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ക്കെതിരെ പൊലീസ് കാപ ചുമത്തുന്ന നടപടി കര്‍ശനമാക്കുന്നു. കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 2007 വകുപ്പ് പ്രകാരമാണ് നിരവധി കേസുകളിലെ പ്രതിയെ കാപ ചുമത്തി ജയിലിലടച്ചത്.

വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മയക്കുമരുന്ന് കടത്ത്, ഗുണ്ടായിസം എന്നിവയുള്‍പെടെയുളള നിരവധി കേസുകളില്‍ പ്രതിയായ വി വി ശമീമെന്ന ചാണ്ടി ശമീമിനെതിരെ(42)യും കാപ ചുമത്തി. കണ്ണൂര്‍ ടൗണ്‍, മയ്യില്‍, പഴയങ്ങാടി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ രെജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളിലെ പ്രതിയായ ശമീം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇയാളെ വളപട്ടണം പൊലീസ് ഇന്‍സ്പെക്ടര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

പഴയങ്ങാടി പൊലീസ് സ്റ്റേഷന്റെ മൈതാനത്തില്‍ പൊലീസ് വാഹനങ്ങള്‍ക്ക് തീയിട്ടതിനാണ് ചാണ്ടി ശമീം ഏറ്റവും ഒടുവില്‍ അറസ്റ്റിലായത്. തന്റെ സഹോദരനെ കസ്റ്റഡിയിലെടുത്തതിനായിരുന്നു പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിയ ചാണ്ടി ശമീം പ്രകോപിതനായത്. ഇതിനുശേഷം അന്നേ ദിവസം രാത്രി ഇയാള്‍ വാഹനങ്ങള്‍ പെട്രോള്‍ ഉപയോഗിച്ച് തീകൊളുത്തിയെന്നാണ് കേസ്.

മണല്‍കടത്ത്, മദ്യ, ലഹരിക്കടത്ത് എന്നീ കുറ്റകൃത്യങ്ങള്‍ക്ക് പൊലീസ് പിടികൂടിയ വാഹനങ്ങളാണ് അഗ്നിക്കിരയായത്. കണ്ണൂര്‍ സിറ്റി ജില്ല പൊലീസ് കമീഷണര്‍ അജിത് കുമാര്‍ ഐ പി എസിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ല കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ ഉത്തരവ് പ്രകാരമാണ് ശമീമിനെ കാപ ചുമത്തി അറസ്റ്റ് ചെയ്തത്.

News, Kerala, Kerala-News, Kannur-News, Regional-News, Valapattanam News, Kannur News, KAAPA, Accused, Arrested, Criminal Case, Kannur: Accused in several criminal cases arrested under KAAPA.


Keywords: News, Kerala, Kerala-News, Kannur-News, Regional-News, Valapattanam News, Kannur News, KAAPA, Accused, Arrested, Criminal Case, Kannur: Accused in several criminal cases arrested under KAAPA.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?