Obituary | വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

കുമ്പള: (www.kasargodvartha.com) വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കുമ്പള പേരാൽ കണ്ണൂർ കുന്നിൽ ഹൗസിലെ പരേതനായ അബ്ദുല്ല - സഫിയ ദമ്പതികളുടെ മകനും അംഗഡിമുഗർ ഗവ. ഹയർ സെകൻഡറി സ്‌കൂൾ പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥിയുമായ ഫർഹാസ്‌ (17) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കളത്തൂർ പള്ളത്ത് വെച്ചാണ് ഫർഹാസും മൂന്ന് സഹപാഠികളും സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞത്.

News, Kumbala, Kasaragod, Kerala, Police, Angadimogar, Investigation, Accident, Obituary, Injures, Treatment, Student who was undergoing treatment died after being seriously injured in car accident.

സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഫർഹാസും സുഹൃത്തുക്കളും കാറിൽ വന്നിരുന്നു. ഇതിനിടെ ഖത്വീബ് നഗർ എന്ന സ്ഥലത്ത് നിർത്തിയിട്ട കാറിനടുത്ത് കുമ്പള പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ എത്തുകയും കാറിന്റെ ഡോറിലേക്ക് ചവിട്ടിയതിനെ തുടർന്ന് ഭയന്ന വിദ്യാർഥികൾ കാർ എടുത്ത് മുന്നോട്ട് നീങ്ങിയപ്പോൾ പൊലീസ് പിന്തുടരുകയും ഇതിനെ തുടർന്ന് കാർ അമിത വേഗതയിൽ ഓടിച്ചുപോകുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് ആരോപണം.

News, Kumbala, Kasaragod, Kerala, Police, Angadimogar, Investigation, Accident, Obituary, Injures, Treatment, Student who was undergoing treatment died after being seriously injured in car accident.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫർഹാസ് ചൊവ്വാഴ്ച പുലർചെ 4.30 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. അപകട സമയത്ത് ഡ്രൈവറിനടുത്തായി മുൻ സീറ്റിലാണ് ഫർഹാസ് ഇരുന്നിരുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. സഹോദരങ്ങൾ: സാബിർ, ഫയാസ്, ഫൈസി, ഫൈനാസ്.

Keywords: News, Kumbala, Kasaragod, Kerala, Police, Angadimogar, Investigation, Accident, Obituary, Injures, Treatment, Student who was undergoing treatment died after being seriously injured in car accident.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?