Autobiography | കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ കെ കെ ശൈലജയുടെ ആത്മകഥ; പ്രതിഷേധവുമായി കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാല വീണ്ടും സിലബസ് വിവാദകുരുക്കില്‍. കണ്ണൂര്‍ സര്‍വകലാശാല എം എ ഇന്‍ഗ്ലീഷ് സിലബസില്‍ കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പെടുത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. 

'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന പേരിലുളള സി പി എം കേന്ദ്രകമിറ്റിയംഗം കെ കെ ശൈലജയുടെ ആത്മകഥ പഠിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന രംഗത്തെത്തിയതോടെയാണ് വിഷയം കത്തിയത്.

എല്‍ ഡി എഫ് മട്ടന്നൂര്‍ മണ്ഡലത്തിലെ സിറ്റിങ് എം എല്‍ എ കൂടിയായ കെ കെ ശൈലജയുടെ ആത്മകഥയാണ് സിലബസില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. ഒന്നാം സെമസ്റ്ററിന്റെ 'ലൈഫ് റൈറ്റിംഗ്' എന്ന പേപറിലാണ് ആത്മകഥ പഠിക്കാന്‍ ഉള്ളത്. സിലബസ് രാഷ്ട്രീയവല്‍ക്കരണമാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടനായ കെപിസിടിഎ നേതാക്കള്‍ ആരോപിച്ചു. ആത്മകഥ ഉള്‍പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന സര്‍വകലാശാലയ്ക്കു മുന്‍പില്‍ പ്രതിഷേധിക്കും. 

ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇല്ലാതെ അഡ്ഹോക് കമിറ്റിയാണ് സിലബസ് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസമാണ് സിലബസ് പുറത്തിറങ്ങിയത്. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് സിലബസ് പരിഷ്‌കരണം നടക്കുന്നത്. 

പി ജി ക്ലാസുകള്‍ ആരംഭിച്ച ശേഷമാണ് സിലബസ് പുറത്തുവരുന്നത്. ഓഗസ്റ്റ് എട്ടിനാണ് പി ജി ക്ലാസുകള്‍ ആരംഭിച്ചത്. ഗാന്ധിജി, ഡോ. ബി ആര്‍ അംബേദ്കര്‍, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉള്‍പെട്ടിട്ടുള്ളത്.

News, Kerala, Kerala-News, News-Malayalam, Kannur-News, Row, KK Shailaja, Autobiography, Kannur University, MA English, Syllabus, Row over KK Shailaja's Autobiography in Kannur University MA English Syllabus.


Keywords: News, Kerala, Kerala-News, News-Malayalam, Kannur-News, Row, KK Shailaja,  Autobiography, Kannur University, MA English, Syllabus, Row over KK Shailaja's Autobiography in Kannur University MA English Syllabus.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?