Complaint | ബിഎംഎസ് നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓടോറിക്ഷ അഗ്നിക്കിരയാക്കിയതായി പരാതി

തലശേരി: (www.kvartha.com) പാനൂര്‍ പെരിങ്ങത്തൂരില്‍ ബിഎംഎസ് നേതാവിന്റെ ഓടോറിക്ഷ അജ്ഞാതര്‍ അഗ്നിക്കിരയാക്കിയതായി പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. 18-ാം വാര്‍ഡില്‍ ഗുരുജി മുക്കിന് സമീപം അക്കരാമ്മല്‍ അരുകുനിയില്‍ മനോജിന്റെ കെഎല്‍ 58 എല്‍ 2428 നമ്പര്‍ ഓടോറിക്ഷയാണ് തിരുവോണ ദിവസം കത്തിനശിച്ചത്. മനോജ് ബിഎംഎസ് പാനൂര്‍ നഗരസഭാ കമിറ്റി പ്രസിഡന്റാണ്. 

പൊലീസ് പറയുന്നത്: ഉറങ്ങിക്കിടക്കുകയായിരുന്ന മനോജിന്റെ കുടുംബം കനത്ത പുക മുറിയിലേക്ക് അടിച്ചു കയറിയപ്പോഴാണ് വിവരമറിഞ്ഞത്. മുറിയില്‍ നല്ല ചൂട് അനുഭവപ്പെടുകയും ചെയ്തിരുന്നു. മനോജിന്റെ ഭാര്യയും മക്കളും അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നു. വീടിന്റെ പുറകുവശത്തെ മുറ്റത്താണ് ഓടോറിക്ഷ നിര്‍ത്തിയിരുന്നത്. ഓടോറിക്ഷ തിങ്കളാഴ്ച ഉച്ചയ്ക്ക് കയറ്റിയിട്ടതായിരുന്നു. മനോജ് വീട് തുറന്നു പുറത്തേക്ക് എത്തുമ്പോഴേക്കും ഓടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചിരുന്നു. വീടിന് തീപ്പിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത്. 

Kannur, News, Kerala, Thalassery, Auto rikshaw, Fire, Backyard, Panur News, Auto rickshaw parked in backyard caught fire.

മുറ്റത്തുവിരിച്ച താര്‍പ്പായയും സമീപത്തെ വിറകുകളും ജനല്‍ എന്നിവയും കത്തി നശിച്ചു. മീന്‍ വളര്‍ത്തിയിരുന്ന അക്വേറിയവും നശിച്ചു. വീട്ടുകാരറിയാന്‍  അല്‍പസമയം കൂടി വൈകിയിരുന്നെങ്കില്‍ വീടിന്റെ മുകള്‍ നിലയ്ക്ക് തീ പടരുമായിരുന്നു. വീട്ടില്‍നിന്ന് പൈപ്ഉപയോഗിച്ച് വെള്ളമെടുത്തു തീ കെടുത്തുകയായിരുന്നു. ചൊക്ലി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകനും നാട്ടുമുഖ്യസ്ഥനുമായ എ കെ അനന്തന്റെ മകനാണ് മനോജ്. പെരിങ്ങത്തൂരിനടുത്ത് മാക്കാണ്ടി പീടികയിലെ സൗരവിന്റെ ഓടോറിക്ഷയും കത്തിക്കപ്പെട്ടിരുന്നു. ഈ കേസിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. ആര്‍എസ്എസ്, ബിഎംഎസ്, ബിജെപി നേതാക്കളായ ജിരണ്‍ പ്രസാദ്, പി പി രാമചന്ദ്രന്‍, കെടികെ ബിനീഷ്, കെ മഹേഷ്, കെ കെ ധനഞ്ജയന്‍, പി പി രജില്‍ കുമാര്‍, സി പി രാജീവന്‍, എം പി പ്രജീഷ് എന്നിവര്‍ മനോജിന്റെ വീട് സന്ദര്‍ശിച്ചു.

Keywords: Kannur, News, Kerala, Thalassery, Auto rikshaw, Fire, Backyard, Panur News, Auto rickshaw parked in backyard caught fire.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?