Protested | കോണ്‍ഗ്രസ് മണ്ഡലം സെക്രടറിയുടെ സ്‌കൂടര്‍ തകര്‍ത്ത സംഭവം; ഡിസിസി പ്രതിഷേധിച്ചു

കണ്ണൂര്‍: (www.kvartha.com) കോണ്‍ഗ്രസ് തളിപ്പറമ്പ മണ്ഡലം സെക്രടറി മാവില പത്മനാഭന്റെ സ്‌കൂടര്‍ തകര്‍ത്ത സംഭവത്തില്‍ ഡിസിസി പ്രസിഡണ്ട് അഡ്വ: മാര്‍ടിന്‍ ജോര്‍ജ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തളിപ്പറമ്പിലെ ഗാന്ധി പ്രതിമയും പ്രിയദര്‍ശിനി മന്ദിരവും സി പി എം പ്രവര്‍ത്തകര്‍ നിരവധി തവണ ആക്രമിച്ചപ്പോഴും പൊലീസ് നോക്കുകുത്തികളായി പ്രവര്‍ത്തിച്ചതാണ് ഇത്തരം ഹീന പ്രവര്‍ത്തികള്‍ തുടരെ ചെയ്യുവാന്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് പ്രചോദനമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

സി പി എം സംസ്ഥാന സെക്രടറിയും സ്ഥലം എം എല്‍ എയുമായ എം വി ഗോവിന്ദന്‍ ഇത്തരം അക്രമ സംഭവങ്ങള്‍ നടക്കുമ്പോള്‍ മൗനം പാലിക്കുന്നത് ഉചിതമല്ലെന്നും അക്രമം തടയാനും അക്രമകാരികളെ നിലയ്ക്ക് നിര്‍ത്താനും സ്ഥലം എം എല്‍ എ കൂടിയായ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നും ഡി സി സി പ്രസിഡണ്ട് പറഞ്ഞു. നേതാക്കളായ പി കെ സരസ്വതി, അഡ്വ: ടി ആര്‍ മോഹന്‍ദാസ് എന്നിവര്‍ ഡിസിസി പ്രസിഡണ്ടിനോടൊപ്പം സംഭവസ്ഥലം സന്ദര്‍ശിച്ചു.

News, Kerala, Kerala-News, Politics-News, Kannur News, DCC, Congress, Protested, Mandalam Secretary, Scooter Vandalism, Kannur: DCC protest the vandalism against Congress mandalam secretary scooter.


Keywords: News, Kerala, Kerala-News, Politics-News, Kannur News, DCC, Congress, Protested, Mandalam Secretary, Scooter Vandalism, Kannur: DCC protest the vandalism against Congress mandalam secretary scooter.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?