Man Died | കോഴിക്കോട് അജ്ഞാതന്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കോഴിക്കോട്: (www.kvartha.com) അജ്ഞാതനെ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട് നാലേകാലോടെ എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയില്‍ പുത്തൂര്‍ ക്ഷേത്രത്തിനു സമീപമാണ് സംഭവം. മുന്നിലേക്കു ചാടിയ അജ്ഞാതന്‍ ട്രെയിനിന്റെ മുന്‍വശം തട്ടി തെറിച്ചു പോയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കാസര്‍കോടുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ട്രെയിന്‍. മുന്‍ഭാഗത്തു തകരാര്‍ സംഭവിച്ച ഭാഗം തിരുവനന്തപുരത്ത് എത്തിയ ശേഷം കൊച്ചുവേളി യാര്‍ഡില്‍ എത്തിച്ച് അറ്റകുറ്റപ്പണി ചെയ്തു. ചൊവ്വാഴ്ചത്തെ സര്‍വീസിനെ ബാധിക്കില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.
വന്ദേഭാരത് ട്രെയിനുകളുടെ മുന്‍വശം വിമാനങ്ങളുടേതുപോലെ ഏയ്‌റോ ഡൈനാമിക് രൂപമാണ്. ഫൈബര്‍ കൊണ്ടാണ് മുന്‍വശം തയാറാക്കിയിരിക്കുന്നത്. പഴയ മെമുവില്‍ ഉണ്ടായിരുന്ന മൂന്ന് ഫെയ്‌സ് എന്‍ജിനാണ് ഇതില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
Keywords: News, Kerala, Kerala-News, Kozhikode, Man Died, Vande Bharat, Kozhikode-News, Kozhikode: Man dies after being hit by Vande Bharat.
Powered by Info News For You
.jpg)
Comments
Post a Comment