Engagement | ജയ് കൊടാകിന്റെ വിവാഹം നിശ്ചയിച്ചു; പ്രതിശ്രുധ വധു മുന്‍ മിസ് ഇന്‍ഡ്യ അദിതി ആര്യ

മുംബൈ: (www.kvartha.com) കൊടാക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും സിഇഒയുമായ കോടീശ്വരന്‍ ഉദയ് കൊടാകിന്റെ മകന്‍ ജയ് കൊടാകിന്റെ വിവാഹം നിശ്ചയിച്ചു. ഇപ്പോഴിതാ തന്റെ പ്രതിശ്രുധ വധുവിനെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് ജയ്. മുന്‍ മിസ് ഇന്‍ഡ്യ അദിതി ആര്യയാണ് ജയ് കൊടാകിന്റെ പ്രതിശ്രുധ വധു. 

യേല്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയതിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനിടെ അദ്ദേഹം അദിതി ആര്യയുമായുള്ള വിവാഹനിശ്ചയം സ്ഥിരീകരിച്ചതായും ട്വിറ്ററില്‍ കുറിച്ചു. 

'എന്റെ പ്രതിശ്രുധ വധു യേല്‍ സര്‍വകലാശാലയില്‍ നിന്ന് എംബിഎ ബിരുദം പൂര്‍ത്തിയാക്കി. നിന്നെ കുറിച്ചോര്‍ത്ത് അഭിമാനം ആര്യ അതിഥി'- ഇതാണ് ജയ് കൊടാകിന്റെ ട്വീറ്റ്. 

നേരത്തെ ആര്യയും ജയും ഒത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഒടുവില്‍ തന്റെ പങ്കാളിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജയ്.

കൊളമ്പിയ സര്‍വകലാശാലയിലെ ബിരുദധാരിയാണ് ജയ് കൊടാക്. പിന്നാലെ ഹവാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎയും നേടി. നിലവില്‍ കൊടാക് മഹീന്ദ്ര ബാങ്കിന്റെ ഡിജിറ്റല്‍ ഫസ്റ്റ് മൊബൈല്‍ ബാങ്കായ കൊടാക് 811 ന്റെ വൈസ് പ്രസിഡന്റാണ് ജയ് കൊടാക്. 2015 ഫെമിന മിസ് ഇന്‍ഡ്യ വിജയി ആണ് ആര്യ.

News, National-News, Billionaire, Uday Kotak, Jay Kotak, Engagement, Social Media, National, Billionaire Uday Kotak's Son Confirms Engagement To Former Miss India Aditi Arya.


Keywords: News, National-News, Billionaire, Uday Kotak, Jay Kotak, Engagement, Social Media, National, Billionaire Uday Kotak's Son Confirms Engagement To Former Miss India Aditi Arya.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?