Karim Cheleri | പളളിപ്രത്തെ ലീഗ് വിജയം പിണറായി സര്‍കാരിനേറ്റ തിരിച്ചടിയെന്ന് കരീം ചേലേരി
കണ്ണൂര്‍: (www.kvartha.com) പിണറായി സര്‍കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും കണ്ണൂര്‍ കോര്‍പറേഷനിലെ വികസന വിരുദ്ധ പ്രചാരണങ്ങള്‍ക്കും എതിരെ കണ്ണൂര്‍ കോര്‍പറേഷനിലെ പ്രബുദ്ധരായ വോടര്‍മാര്‍ നല്‍കിയ കനത്ത താക്കീതാണ് കണ്ണൂര്‍ പള്ളിപ്രം ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ് ഫലവും ചെറുതാഴം ഗ്രാമപഞ്ചായതിലെ യുഡിഎഫിന്റെ വിജയവും എന്ന് കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്‍ കരീമും അഡ്വ. ചേലേരിയും ജനറല്‍ സെക്രടറിയും കെടി സഹദുല്ലയും പ്രസ്താവനയില്‍ പറഞ്ഞു.
കണ്ണൂര്‍ കോര്‍പറേഷനിലെ പള്ളിപ്രം ഡിവിഷനില്‍ റെകാര്‍ഡ് ഭൂരിപക്ഷത്തോട് കൂടിയാണ് മുസ്ലിം ലീഗിലെ ഉമൈബ വിജയിച്ചത്. കണ്ണൂര്‍ കോര്‍പറേഷനിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്. യു ഡി എഫിന്റെ ഭൂരിപക്ഷത്തോടൊപ്പം പോലും എത്താന്‍ സാധിക്കാത്ത എല്‍ ഡി എഫിന് നാണംകെട്ട തോല്‍വിയാണ് ജനങ്ങള്‍ നല്‍കിയതെന്നും നേതാക്കള്‍ പറഞ്ഞു.
സിപിഎം ശക്തികേന്ദ്രമായ ചെറുതാഴത്ത് യുഡിഎഫ് സ്ഥാനാര്‍ഥി നേടിയ വിജയവും ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. പ്രതിപക്ഷം ഇല്ലാത്ത ഈ പഞ്ചായതില്‍ യുഡിഎഫ് അകൗണ്ട് ഓപണ്‍ ചെയ്തിരിക്കുന്നു. സര്‍കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കി യുഡിഎഫിനെ വിജയിപ്പിച്ച പ്രബുദ്ധരായ വോടര്‍മാരെ നേതാക്കള്‍ അഭിനന്ദിച്ചു.
Powered by Info News For You

Keywords: Karim Cheleri says league victory in Pallipram setback for Pinarayi government, Kannur, News, Politics, Election, LDF, UDF, League, CPM, Kerala.
Powered by Info News For You

Comments
Post a Comment