Investigation started | കണ്ണൂരില്‍ ട്രെയിനിന്റെ ഒരു ബോഗി കത്തിനശിച്ച സംഭവം: അട്ടിമറിയെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂടീവ് ട്രെയിനിന്റെ ഒരു ബോഗി കത്തിനശിച്ച സംഭവം അട്ടിമറിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ട്രെയിനിന് തീവയ്ക്കുന്ന അഞ്ജാതന്റെ സിസിടിവി ക്യാമറാ ദൃശ്യം ലഭിച്ചതിനെ തുടര്‍ന്നാണ് അട്ടിമറി സ്ഥിരീകരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

പൊലീസ് പറയുന്നത്: ഭാരത് പെട്രോളിയം സംഭരണശാല സ്ഥിതി ചെയ്യുന്ന താവക്കരിയിലെ റെയില്‍വെ ട്രാക് വഴിയാണ് ഇയാള്‍ എക്‌സിക്യൂടീവ് നിര്‍ത്തിയിട്ട എട്ടാം ട്രാകിലെത്തിയതെന്നാണ് സിസിടിവി ക്യാമറാ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. സംഭവത്തില്‍ അട്ടിമറി സൂചന
ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയുള്‍പെടെ അന്വേഷണമാരംഭിച്ചിട്ടുണ്ട്. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ട് രണ്ടാം തവണ അന്വേഷണത്തിനായി എന്‍ഐഎ കണ്ണൂരില്‍ എത്താനുള്ള ഒരുക്കത്തിനിടെയാണ് വീണ്ടും തീവയ്പുണ്ടായത്. 

Kannur, News, Kerala, Train, Fire, Investigation, Police, Bogie, Kannur: Incident of bogie of train caught fire: Investigation Started

അതേസമയം കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ഒരു ബോഗിയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം. ബുധനാഴ്ച രാത്രി 11 മണിയോടെ എത്തിയ ട്രെയിന്‍ എട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടതായിരുന്നു.

ഇതേ ട്രെയിനില്‍ കഴിഞ്ഞ ഏപ്രില്‍ രണ്ടിന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയിരുന്നു.അന്ന് മൂന്ന് പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മുഖ്യപ്രതി ശാരൂഖ് സെയ്ഫ് പിടിയിലായ കേസില്‍ എന്‍ഐഎ അന്വേഷണം നടത്തുന്നതിനിടെയാണ് ഇതേ ട്രെയിനിന് കണ്ണൂരില്‍ വച്ച് അജ്ഞാതന്‍ തീ കൊളുത്തിയത്. സംഭവത്തില്‍ റെയില്‍വേ പൊലീസും ആര്‍പിഎഫും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ കത്തി നശിച്ചത് ഗുരുതരമായ വീഴ്ച്ചയായാണ് കണക്കാക്കുന്നത്. സ്ഥലത്ത് സിആര്‍പിഎഫ് ഉള്‍പെടെയുള്ളവര്‍ കാംപ് ചെയ്യുന്നുണ്ട്. 

തീവയ്പ്പ് നടത്തിയാളുടെ സിസിടിവി ദൃശ്യം ഇതിനിടെ പുറത്തു വന്നു. പെട്രോള്‍ കാനുമായി ഇയാള്‍ ട്രെയിനിന്റെ ബോഗിയിലേക്ക് കയറുന്നതും തീവെച്ച് പുറത്തിറങ്ങുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത് ദൂരെ നിന്നുള്ള ദൃശ്യമാണ് ലഭിച്ചത്. ഇയാളെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം നടത്തിവരികയാണ് അക്രമത്തിന് പിന്നില്‍ ഇതര സംസ്ഥാനക്കാരനാണോയെന്ന കാര്യവും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

എലത്തൂര്‍ ട്രെയിന്‍ തീവയ്പിന്റെ തുടര്‍ചയായി അതേ ട്രെയിനിന് നേരെ നടന്ന തീവയ്പ്പ് രഹസ്യാന്വേഷണ വിഭാഗം ഗുരുതരമായ വീഴ്ച്ചയായാണ് കണക്കാക്കുന്നത്. തീവ്രവാദ സ്വഭാവം ആരോപിക്കപ്പെട്ട എലത്തൂര്‍ ട്രെയിന്‍ തീവയ്പിന്റെ തുടര്‍ച്ചയാണോ ഇപ്പോള്‍ നടന്ന സംഭവ വികാസങ്ങളെന്നാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അന്വേഷിക്കുന്നത്.

ട്രെയിന് തീയിട്ട സംഭവത്തില്‍ പെട്രോള്‍ കാനി ലാക്കി എത്തിയ അഞ്ജാതനാരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ സംഭരണശാലയുടെ സമീപത്തു നിന്നാണ് ഇയാള്‍ കന്നാസി ലോ കുപ്പിയിലോ പെട്രോള്‍ വാങ്ങി വന്നതാണെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം റെയില്‍വെ പ്രൊടക്ഷന്‍ ഫോഴ്‌സ് അനുമാനിക്കുന്നത്.

അതീവ ഗുരുതരമായ സുരക്ഷാ വീഴ്ച്ചയായാണ് കണക്കാക്കുന്നത്. സംഭവം റെയില്‍വെ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഡ്യൂടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്‌നി രക്ഷാ സേന രാത്രി 2.20 ന് തീയണക്കുകയായിരുന്നു. മറ്റു കോച്ചുകളെ വേര്‍പ്പെടുത്തിയിരുന്നതിനാല്‍ തീ മറ്റു ബോഗികളിലേക്ക് പടര്‍ന്നില്ല. 

പുലര്‍ചെ 5.10 ന് പുറപ്പെടെണ്ട വണ്ടിയാണിത്. ഏപ്രില്‍ രണ്ടിന് രാത്രി 9.25 ന് ഏലത്തൂരില്‍ ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂടീവ് തീവെച്ച സംഭവത്തിന് പിന്നാലെയാണ് ഇതേ ട്രെയിനിന്ന് നേരെ വീണ്ടും അക്രമം നടക്കുന്നത്. 2014 ഒക്ടോബര്‍ 20 ന് പുലര്‍ച്ചെ 4.45 ന് കണ്ണൂര്‍ - ആലപ്പുഴ എക്‌സ്‌ക്യുടീവ് എക്‌സ്പ്രസില്‍ യുവാവ് സ്ത്രീക്ക് നേരെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയിരുന്നു. പുറകില്‍ നിന്ന് അഞ്ചാമത്തെ ബോഗിയിലായിരുന്നു അന്ന് സംഭവം. മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശിനി ഫാത്വിമയാണ് (45) ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. ഇതോടെ മൂന്നാമത്തെ തീവയ്പാണ് ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂടീവിന് നേരെ നടക്കുന്നത്.

Keywords: Kannur, News, Kerala, Train, Fire, Investigation, Police, Bogie, Kannur: Incident of bogie of train caught fire: Investigation Started.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?