Arrested | 'ചെരിപ്പ് കടയില്‍ നിന്ന് 10 ലക്ഷം രൂപ കവര്‍ന്നു'; മുന്‍ ജീവനക്കാരനെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്

തിരൂര്‍: (www.kvartha.com) ചെരിപ്പുകടയില്‍നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. നിസാമുദ്ദീനെയാണ് (24) സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടയത്. കഴിഞ്ഞദിവസം പുലര്‍ചെയാണ് പൂങ്ങോട്ടുകുളത്തെ ചെരുപ്പ് കടയില്‍ മോഷണം നടന്നത്.

പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാര്‍ മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞു. സ്ഥാപനത്തിലെ മുന്‍ജീവനക്കാരനാണ് പ്രതി. തുടര്‍ന്ന് ഇയാളെ കോലൂപാലത്തുവെച്ച് പിടികൂടി. 

Thirur, News, Kerala, Robbery, Theft, Footwear Shop, Police, Man stole 10 lakhs from footwear shop.

സ്ഥാപനത്തിലെ സിസിടിവി മോണിറ്ററും ഹാര്‍ഡ് ഡിസ്‌കും മോഷ്ടാവ് എടുത്തുകൊണ്ടുപോയിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്ന് മോഷ്ടിക്കപ്പെട്ട പണം പൊലീസ് കണ്ടെടുത്തു. സിസിടിവി ഉപകരണങ്ങള്‍ മാങ്ങാട്ടിരി ഭാഗത്ത് പുഴയില്‍ ഉപേക്ഷിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പണത്തിന് അത്യാവശ്യം വന്നതിനാലാണ് മോഷണം നടത്തിയതെന്ന് പ്രതി പറയുന്നു.

Keywords: Thirur, News, Kerala, Robbery, Theft, Footwear Shop, Police, Man stole 10 lakhs from footwear shop.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?